29.5 C
Kottayam
Saturday, April 20, 2024

കോഴിക്കോട് ഏഴരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

Must read

കോഴിക്കോട്: കോഴിക്കോട് ഫറോക്കില്‍ ഏഴരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ബേപ്പൂര്‍ സ്വദേശി അബ്ദുള്‍ ഗഫൂര്‍,തിരൂരങ്ങാടി സ്വദേശി സിറാജ് എന്നിവരാണ് പിടിയിലായത്.

അതേസമയം നിറവും രൂപവും മാറ്റി അച്ചാര്‍ പാക്കറ്റുകളുടെ രൂപത്തിലാക്കി ഗള്‍ഫ് രാജ്യങ്ങളിലേക്കു കടത്താന്‍ എത്തിച്ച എട്ടു കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ വാളയാറില്‍ എക്‌സൈസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. തൃശൂര്‍ കുന്നംകുളം പന്നിത്തടം സ്വദേശികളായ അന്‍ഷാസ് (37), മുഹമ്മദ് ഷെറീഫ് (31) എന്നിവരെയാണു കാറില്‍ രഹസ്യ അറയ്ക്കുള്ളില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week