28.3 C
Kottayam
Friday, July 17, 2026

CATEGORY

National

എക്‌സ്പ്രസുകള്‍ തിരികെ പാസഞ്ചറാവില്ല; തീരുമാനം പിൻവലിച്ചു റെയിൽവേ

ചെന്നൈ: കോവിഡ് കാലത്ത് എക്‌സ്പ്രസുകളാക്കിയ തീവണ്ടികള്‍ ജൂലായ് ഒന്നുമുതല്‍ പാസഞ്ചര്‍ വണ്ടിക്കളാക്കാനുള്ള തീരുമാനം റെയില്‍വേ ബോര്‍ഡ്‌ പിന്‍വലിച്ചു. പാസഞ്ചര്‍ തീവണ്ടികള്‍ക്ക് ജൂലായ് ഒന്നുമുതല്‍ കോവിഡിനുമുന്‍പുള്ള പഴയ നമ്പറിങ് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കുന്നതായി പുതുക്കിയ...

യു.ജി.സി-നെറ്റ് ചോദ്യപേപ്പർ വിറ്റത് 6 ലക്ഷം രൂപയ്ക്ക്, 5000 മുതൽ 10000 രൂപയ്ക്ക് ടെല​ഗ്രാമിൽ ​വിൽപന

ന്യൂഡൽഹി: യു.ജി.സി-നെറ്റ് ചോദ്യപേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ചോദ്യപേപ്പറുകൾ ഡാർക്ക് നെറ്റിലൂടെയും സാമൂഹികമാധ്യമ പ്ലാറ്റ് ഫോമിലൂടെയും ആറ് ലക്ഷം രൂപയ്ക്കാണ് വിൽപന നടത്തിയതെന്ന് സിബിഐ ഉദ്യോ​ഗസ്ഥരെ ഉദ്ദരിച്ച് എൻഡിടിവി റിപ്പോർട്ടുചെയ്തു....

കൊടിക്കുന്നിലിന്‌ പ്രോ ടേം സ്പീക്കർ സ്ഥാനം നിഷേധിച്ചതിതിന് കാരണമിതാണ്‌; വിശദീകരണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി. കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞ്, ഒഡിഷയില്‍നിന്നുള്ള ബി.ജെ.പി. എം.പി. ഭര്‍തൃഹരി മഹ്താബിനെ പ്രോ ടേം സ്പീക്കറാക്കിയ നടപടിയില്‍ വിശദീകരണവുമായി പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു. പ്രോ ടേം സ്പീക്കര്‍ സ്ഥാനം താത്കാലികമാണ്....

മദ്യനയക്കേസിൽ കെജ്രിവാളിന് മോചനമില്ല,ജയിലിൽ തുടരും; ഇഡി ഹര്‍ജിയിൽ വിധി പിന്നീട്

ന്യൂഡല്‍ഹി: മദ്യനയക്കേസിൽ വിചാരണ കോടതിയിൽ ജാമ്യം ലഭിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ജയിൽ മോചനം വൈകും. ജാമ്യം നൽകിയത് സ്റ്റേ ചെയ്ത ഡല്‍ഹി ഹൈക്കോടതി ഇഡി ഹര്‍ജിയിൽ വിധി പറയാൻ രണ്ട്...

വോട്ട് വാങ്ങാനെത്തുമ്പോൾ വ്യാജമദ്യത്തിനെതിരെ നടപടിയെടുക്കുമെന്ന് പറയും, അധികാരത്തിലെത്തിയാൽ മറക്കും; സ്റ്റാലിനെതിരെ ആഞ്ഞടിച്ച്‌ നടൻ സൂര്യ

ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയിലുണ്ടായ വ്യാജ മ​ദ്യ ദുരന്തത്തിൽ പ്രതികരണവുമായി തമിഴ് നടൻ സൂര്യ. വ്യാജമദ്യമൊഴുക്ക് തടയാൻ ശക്തമായ നിയമം വേണമെന്ന് സൂര്യ പറഞ്ഞു. ഇത്തരം ദുരന്തങ്ങൾ ആവർത്തിച്ച് കൊണ്ടേയിരിക്കുന്നത് ഞെട്ടിക്കുന്നതാണെന്നും സൂര്യ പറഞ്ഞു....

റീല്‍സിനായി എന്തും ചെയ്യും! കെട്ടിടത്തിൽ തൂങ്ങിക്കിടന്ന് അഭ്യാസം; പെൺകുട്ടിക്കും 4 പേർക്കും എതിരെ കേസ്

പൂനെ: റീൽസ് എടുക്കാനായി കെട്ടിടത്തിൽ തൂങ്ങിക്കിടന്ന അഭ്യാസ പ്രകടനം നടത്തിയ പെൺകുട്ടിക്കും ഒപ്പമുണ്ടായിരുന്ന 4 പേർക്കുമെതിരെ കേസെടുത്ത് പൊലീസ്. ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് ഒറ്റകൈയിൽ തൂങ്ങിയാടി ദൃശ്യമെടുക്കുന്ന പൂനെ സ്വദേശിയായ പെൺകുട്ടിയുടെ...

ജീവന്റെ പ്രശ്‌നം,നിങ്ങള്‍ക്ക് ഒളിക്കാനാകില്ല; കള്ളാകുറിച്ചി ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി

ചെന്നൈ: കള്ളാക്കുറിച്ചി വിഷ മദ്യ ദുരന്തത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. മുന്‍ അനുഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് വിഷമദ്യ വില്‍പ്പന തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് കോടതി...

കെജ്‌രിവാളിന് തിരിച്ചടി; ജാമ്യ ഉത്തരവിന് സ്റ്റേ

ന്യൂഡൽഹി:ഇന്ന് രാവിലെയാണ് കെജ്‌രിവാളിന്റെ ജാമ്യം തടയണം എന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണം എന്നായിരുന്നു ആവശ്യം. വിചാരണ കോടതി വ്യാഴാഴ്ച്ച രാത്രി എട്ട് മണിക്കാണ് ജാമ്യത്തിന്...

കള്ളക്കുറിച്ചി വിഷ മദ്യദുരന്തം; മുഖ്യപ്രതി ചിന്നദുരൈ പിടിയിൽ; ഇയാൾ നൂറിലേറെ കേസുകളിൽ പ്രതി

തമിഴ്നാട് കള്ളക്കുറിച്ചി വ്യാജമദ്യദുരന്തവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ചിന്നദുരൈ അറസ്റ്റിൽ. നൂറിനടുത്ത് വ്യാജമദ്യ കേസുകളിൽ പ്രതിയാണ് ചിന്നദുരൈയെന്ന് തമിഴ്നാട് പൊലീസ് പറഞ്ഞു. കടലൂരിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗോവിന്ദരാജ്, ദാമോദരൻ,...

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം: സർക്കാരിനെതിരെ ആഞ്ഞടിച്ച് വിജയ്, ചികിത്സയില്‍ കഴിയുന്നവരെ നേരിട്ട് കണ്ടു

ചെന്നൈ:തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന്റെ ഇരകളായി ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ച് വിജയ്. വിവിധ ആശുപത്രികളിൽ കഴിയുന്ന ആളുകള്‍ക്കാണ് ആശ്വാസവുമായി വിജയ് എത്തിയത്. ചികിത്സയിൽ കഴിയുന്ന ഓരോരുത്തരുടെയും അടുത്തെത്തി അവരുടെ ആരോഗ്യത്തെക്കുറിച്ച് ആരാഞ്ഞു. കുടുംബാംഗങ്ങളെയും അദ്ദേഹം...

Latest news