തിരുവനന്തപുരം: ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് മെഡിക്കല്‍ റപ്രസന്റേറ്റീവിനെ വീട്ടില്‍ തൂങ്ങി മരിച്ചു. പുന്നയ്ക്കാമുകള്‍ വാര്‍ഡ് തമലം ശിവപ്രിയ വീട്ടില്‍ പൊലീസ് ട്രെയ്‌നിങ് കോളജിലെ സബ് ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ മകന്‍ ബി.മിഥുനെ (26) യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സ്വകാര്യ ആയുര്‍വേദ മരുന്ന് കമ്പനിയുടെ മെഡിക്കല്‍ റപ്രസന്റേറ്റീവാണ് മിഥുന്‍. ജോലി സമ്മര്‍ദമാണോ മരണകാരണമെന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൂജപ്പുര പൊലീസ് പറഞ്ഞു.
വീട്ടുകാരുടെയും സഹപ്രവര്‍ത്തകരുടെയും മൊഴി രേഖപ്പെടുത്തും. മിഥുനിന്റെ ആത്മഹത്യ ജോലി സമ്മര്‍ദം കാരണമാണെന്നും കാരണക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റപ്രസന്റേറ്റീവ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.
English Summary
A 26-year-old medical representative, B. Mithun, was found dead by hanging at his residence in Punnyakkamugal, Thiruvananthapuram, allegedly due to extreme work pressure. Mithun, the son of Police Training College Sub-Inspector Biju, was working for a private Ayurvedic pharmaceutical company. The Poojappura police have registered a case and initiated a detailed investigation to verify if professional stress and unachievable corporate targets led to the suicide. The tragic incident has sparked widespread protests from medical representatives’ associations demanding strict regulations against corporate exploitation.


