24.7 C
Kottayam
Saturday, July 25, 2026

CATEGORY

Featured

ചെക്ക് ഇന്‍ സോഫ്റ്റ്വെയര്‍ ഹാക്ക് ചെയ്തു; ഹീത്രു മുതല്‍ യൂറോപ്പിലെ മിക്ക എയര്‍ പോര്‍ട്ടുകളിലെയും വിമാന ഗതാഗതം തടസ്സപ്പെട്ടു;നിരവധി വിമാനങ്ങള്‍ റദ്ദ് ചെയ്തു; എയര്‍ പോര്‍ട്ടുകളില്‍ തിങ്ങി നിറഞ്ഞ് യാത്രക്കാര്‍

ലണ്ടന്‍: ഇലക്ട്രോണിക് ചെക്ക് ഇന്‍ - ബോര്‍ഡിംഗ് സിസ്റ്റത്തില്‍ സൈബര്‍ ആക്രമണം ഉണ്ടായതോടെ നൂറ് കണക്കിന് വിമാനങ്ങളായിരുന്നു ഇന്നലെ ഹീത്രൂവില്‍ വൈകി യാത്ര ആരംഭിച്ചത്. ആയിരക്കണക്കിന് യാത്രക്കാരാണ് ഇതുമൂലം ദുരിതമനുഭവിച്ചത്. ബ്രസ്സല്‍സ് വിമാനത്താവളത്തിലും...

കരഞ്ഞ് ശ്വാസം കിട്ടാതെ 3 മാസം പ്രായമുള്ള കുഞ്ഞ്; സിപിആര്‍ നല്‍കി രക്ഷകനായി ‘അച്ഛന്‍'(വീഡിയോ)

പയ്യോളി: കരഞ്ഞ് ശ്വാസംകിട്ടാതായ കുരുന്നിന് സിവില്‍ ഡിഫന്‍സ് വൊളന്റിയറായ അച്ഛന്‍ പഠിച്ച പാഠത്തിലൂടെ പുനര്‍ജന്മം. വടകര മണിയൂര്‍ ഉല്ലാസ് നഗറിലെ പട്ടേരിമീത്തല്‍ ലിഗിതാണ് മൂന്നുമാസംമാത്രം പ്രായമുള്ള മകന്‍ സിയാന്റെ രക്ഷകനായത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം....

മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം; രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമ​ഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.2023 ലെ പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിന്റെ സിനിമായാത്രകളെന്ന് പുരസ്കാര...

ആഗോള അയ്യപ്പസംഗമത്തിന് തിരിതെളിഞ്ഞു; മുഖ്യമന്ത്രിയുടെ കാറിൽ വെള്ളാപ്പള്ളിയും

പത്തനംതിട്ട: ശബരിമലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് പമ്പാ മണപ്പുറത്ത് ആഗോള അയ്യപ്പസംഗമത്തിന് തിരിതെളിഞ്ഞു. തന്ത്രി മഹേഷ് മോഹനരര് നിലവിളക്കിൽ തിരിതെളിയിച്ചു. ചടങ്ങിനായി മുഖ്യമന്ത്രി പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും...

തമിഴ് നടന്‍ റോബോശങ്കര്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് ഹാസ്യതാരമായ റോബോ ശങ്കര്‍(46) അന്തരിച്ചു.ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞുവീണതിനേത്തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ചികിത്സയിലിരിയ്‌ക്കെയാണ് മരിച്ചത്.തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന റോബോ ശങ്കറിന്റെ ആരോഗ്യനില എട്ടരയോടെ വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ടെലിവിഷന്‍...

സ്വന്തം നഗ്നത മറച്ചുപിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കണം; സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കുമെന്ന് കെ.ജെ ഷൈന്‍

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും തനിക്കെതിരേ നടക്കുന്ന അപവാദ പ്രചാരണത്തില്‍ പ്രതികരിച്ച് സി.പി.എം. വനിതാ നേതാവ് കെ.ജെ. ഷൈന്‍. സ്വന്തം നഗ്നത മറച്ചുപിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാന്‍...

വ്യാജ ലോഗിൻ ഉപയോഗിച്ച് വോട്ടുകൾ നീക്കി; മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരേ ആരോപണങ്ങളുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരേ ആരോപണങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യത്തെ തകര്‍ക്കുന്നവരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സംരക്ഷിക്കുന്നുവെന്ന് രാഹുല്‍ ആരോപിച്ചു. കർണാടകയിലെ അലന്ദ്...

ശബരിമല സ്വർണപ്പാളിയിലെ തൂക്കക്കുറവ്;അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി കേസില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സ്വര്‍ണപ്പാളികളിലെ തൂക്കം കുറഞ്ഞത് ദേവസ്വം വിജിലന്‍സ് എസ്.പി. അന്വേഷിക്കും. കേസ് ബുധനാഴ്ച പരിഗണനയ്ക്ക് എടുത്തപ്പോള്‍ സ്വര്‍ണപ്പാളികളുടെ തൂക്കം സംബന്ധിച്ച് കോടതി സംശയങ്ങളുന്നയിച്ചിരുന്നു. കേസുമായി...

വനിതാ ബീറ്റ് ഓഫിസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ നടപടി; ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ സെക്ഷന്‍ ഓഫിസര്‍ക്ക് സസ്പെന്‍ഷന്‍

കല്‍പറ്റ: വനിതാ ബീറ്റ് ഓഫിസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആരോപണവിധേയനായ സെക്ഷന്‍ ഓഫിസറെ ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി.എന്‍. അന്‍ജന്‍കുമാര്‍ സസ്പെന്‍ഡ് ചെയ്തു. സെക്ഷന്‍ ഓഫിസര്‍ കെ.കെ. രതീഷ് കുമാറിനെയാണ് സസ്പെന്‍ഡ്...

ഇടിമിന്നലോടെയുള്ള ശക്തമായ മഴയെത്തുന്നുവെന്ന് മുന്നറിയിപ്പ്;3 ദിവസം ഇടിമിന്നൽ ജാഗ്രതാ നിർദേശം,വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഇടിമിന്നലോടെയുള്ള ശക്തമായ മഴയെത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് മുതൽ ഇടിമിന്നലോടെ മഴ തിരിച്ചെത്തുമെന്നാണ് പ്രവചനം. ഇത് പ്രകാരം ഇന്ന് മുതൽ 3 ദിവസത്തേക്ക് ഇടിമിന്നൽ ജാഗ്രതാ...

Latest news