കൊച്ചി: കൊവിഡുമായി ബന്ധപ്പെട്ട അശാസ്ത്രീയ പ്രചാരണത്തില്‍ നടന്‍ മോഹന്‍ലാലിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.കോവിഡ് 19നെതിരെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യു ദിനത്തില്‍ അശാസ്ത്രീയമായ പ്രചരണങ്ങള്‍ നടത്തിയെന്ന എന്ന പരാതിയിലാണ് നടപടി. ദിനു എന്ന യുവാവ് നല്‍കിയ പരാതിയിന്മേലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ ജനതാ കര്‍ഫ്യൂ ദിനത്തില്‍ വൈകുന്നേരം അഞ്ച് മണിക്ക് പാത്രങ്ങള്‍ തമ്മില്‍ കൊട്ടിയോ കൈകള്‍ കൂട്ടിയിടിച്ചോ കാണിക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാല്‍ ഇത് മോഹന്‍ലാല്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. ആ കയ്യടിയില്‍ വലിയ മന്ത്രങ്ങള്‍ ഉണ്ടെന്നും അതില്‍ വൈറസുകള്‍ നശിച്ചു പോകാനുള്ള ശക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശേഷം ഉയര്‍ന്നു വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി താരം രംഗത്തെത്തുകയും ചെയ്തു.
തന്റെ പരാതിയിന്മേല്‍ മനുഷ്യാവകാശ കമ്മീഷന്‍ മോഹന്‍ലാലിനെതിരെ കേസെടുത്തെന്ന് പരാതിക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റിലൂടെയാണ് അറിയിച്ചത്.