പാലക്കാട്: നെന്മാറ ഫാം ഹൗസില്‍ നിന്ന് ചാരായം പിടികൂടിയതില്‍ ഡിവൈഎഫ്ഐ നേതാവിനെതിരേ പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ഉണ്ണി ലാലിനെതിരേയാണ് കേസെടുത്തത്.
പശുവളര്‍ത്തലിന്റെ മറവില്‍ വ്യാജ വാറ്റ് നടക്കുന്നുവെന്ന പരാതിയില്‍ പരിശോധന നടത്തവെയാണ് ചാരായം പിടികൂടിയത്. പ്രതി ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News