CrimeKeralaNews

വനിതാ നേതാക്കളടങ്ങുന്ന ഗ്രൂപ്പില്‍ അശ്ലീല വീഡിയോ; കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു

തളിക്കുളം: മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ഷെയര്‍ ചെയ്ത കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. കോണ്‍ഗ്രസ് നേതാവും തളിക്കുളം പഞ്ചായത്ത് അംഗവുമായ പി ഐ ഷൗക്കത്തലിക്കെതിരെയാണ് വാടാനപ്പള്ളി പോലീസ് കേസെടുത്തത്. സ്ത്രീകളെ അപമാനിച്ചതിനാണ് കേസ്.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തളിക്കുളം തമ്പാന്‍കടവ് കാഞ്ഞിരത്തിങ്കല്‍ വിജയനാണ് പരാതി നല്‍കിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് വനിതകള്‍ ഉള്‍പ്പെട്ട വാട്‌സപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് യോഗത്തില്‍വെച്ച് ഈ നേതാവ് പ്രവാസി കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ചതായും പരാതി ഉണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker