കൊച്ചി: സര്‍ക്കാരിലെ ഉന്നതര്‍ക്ക് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. കേസില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പങ്കിനെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ജാമ്യാപേക്ഷയിലെ വാദത്തിനിടെ ഇഡി കോടതിയില്‍ അറിയിച്ചു.
അതേസമയം, യുഎഇയില്‍ പോയത് അച്ഛനെ കാണാനാണെന്ന് സ്വപ്ന കോടതിയില്‍ അറിയിച്ചു. സ്വര്‍ണം കടത്തിയതിന് തനിക്ക് കമ്മീഷന്‍ ലഭിച്ചിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതിക്കായി ശിവശങ്കറിനെ കാണാന്‍ കരാറുകാരനോട് ആവശ്യപ്പെട്ടത് യുഎഇ കോണ്‍സുലേറ്റ് ആണെന്നും സ്വപ്നയുടെ അഭിഭാഷകന്‍ പറഞ്ഞു.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാറുകാരന്‍ കോണ്‍സല്‍ ജനറലിന് പണം നല്‍കിയെന്ന് സ്വപ്ന കോടതിയില്‍ അറിയിച്ചു. ഈ പണമാണ് കോണ്‍സല്‍ ജനറല്‍ തനിക്ക് നല്‍കിയത്. ഈ പണമാണ് ലോക്കറില്‍ നിന്നും കണ്ടെടുത്തതെന്നും അവര്‍ കോടതിയില്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News