ചാലക്കുടി: വീട്ടമ്മയുടെ അശ്ലീല വീഡിയോ ചിത്രീകരിക്കുകയും തുടര്‍ന്ന് വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തയാള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. സഹകരണബാങ്ക് പ്രസിഡന്റുകൂടിയായ ചാലക്കുടി സ്വദേശി അജീഷ് പറമ്പിക്കാടനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വീട്ടമ്മയുടെ പരാതിയിലാണ് പോലീസ് നടപടി.
വീഡിയോ ചിത്രീകരിച്ച് വാട്സ്ആപ്പില്‍ പ്രചരിപ്പിച്ചു എന്ന വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത്. ചാലക്കുടിയിലെ ഒരു സഹകരണ ബാങ്കിന്റെ പ്രസിഡന്റായ ഇയാള്‍ സംഭവത്തെ തുടര്‍ന്ന് ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്. ഇയാള്‍ നിലവില്‍ ഒളിവിലാണെന്നാണ് വിവരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News