ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെന്നൈ സന്ദര്‍ശനത്തിന് മുന്നോടിയായി ‘ഗോ ബാക്ക് മോദി’ എന്ന ഹാഷ്ടാഗോടെ ട്വീറ്റ് ചെയ്തതിന് നടി ഓവിയ ഹെലനെതിരെ കേസ്. തമിഴ്‌നാട് ബിജെപി നേതാവിന്റെ പരാതിയില്‍ എഗ്മോര്‍ പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഓവിയയുടെ ട്വീറ്റിനെ തുടര്‍ന്ന് നിരവധി പേര്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തുവരികയും അത് ക്രമസമാധാന പ്രശ്‌നമായി മാറുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമുണ്ട്. ഈ പ്രവൃത്തി ചെയ്തയാളുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് കണ്ടെത്തണമെന്നും ബിജെപി നേതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News