കോട്ടയം: മെഡിക്കൽ കോളേജിനു സമീപം എസ് എം ഇ ക്ക് മുൻപിൽ കാർ ഇടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്.എസ് എം ഇ യ്ക്കു മുന്നിൽ അമിത വേഗത്തിലെത്തിയ കാർ കാൽ നടയാത്രക്കാരിയായ വിദ്യാർത്ഥിനിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
എസ്എംഇയിലെ പെൺകുട്ടിയെ ഇടിച്ചു വീഴ്ത്തിയ കാർ, രണ്ടു വാഹനങ്ങളിലും ഇടിച്ച ശേഷം റോഡരികിലെ മതിലിൽ ഇടിച്ചാണ് നിന്നത്.ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം.
ആർപ്പൂക്കര അമ്പലക്കവല ഭാഗത്തു നിന്നും എത്തിയ ബിഎംഡബ്യു കാർ റോഡരികിൽ നിന്ന പെൺകുട്ടിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.പെൺകുട്ടി സുഹൃത്തുക്കൾക്കൊപ്പം റോഡരികിൽ നിൽക്കുകയായിരുന്നു.
ഈ സമയം അമിത വേഗത്തിൽ എത്തിയ കാർ കുട്ടിയെ ഇടിച്ചിട്ട ശേഷം സമീപത്തെ രണ്ടു വാഹനങ്ങളിൽ ഇടിക്കുകയായിരുന്നുതായി നാട്ടുകാർ പറഞ്ഞു.ഇതിനു ശേഷം റോഡരികിലെ മതിൽ ഇടിച്ചു തകർത്താണ് കാർ നിന്നത്.
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ പരിക്കേറ്റ വിദ്യാർത്ഥിനിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.പെൺകുട്ടിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്അപകടത്തെ തുടർന്ന് മെഡിക്കൽ കോളേജ് റോഡിൽ ഗതാഗതക്കുരുക്കും ഉണ്ടായി.
കാർകൈപ്പുഴ സ്വദേശിയായ ദന്തഡോക്ടറുടെ ഉടമസ്ഥതയിലുള്ളതാണ്