അമിത വേഗത്തിലെത്തിയ കാര്‍ മേല്‍പ്പാലത്തില്‍ നിന്ന് കുത്തനെ താഴോട്ട് പതിച്ചു; ഒരാള്‍ മരിച്ചു, ആറു പേര്‍ക്ക് പരിക്ക്, വീഡിയോ കാണാം

ഹൈദരാബാദ്: ഹൈദരാബാദില്‍ മേല്‍പാലത്തിന് മുകളില്‍ നിന്ന് അമിത വേഗത്തിലെത്തിയ കാര്‍ കുത്തനെ താഴോട്ട് വീണ് വഴി യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ ശനിയാഴ്ചയാണ് അപകടം.

അമിതവേഗത്തില്‍ എത്തിയ കാര്‍ മേല്‍പ്പാലത്തിന്റെ കൈവരി തകര്‍ത്താണ് കുത്തനെ താഴോട്ട് പതിക്കുകയായിരിന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സംഭവസമയം റോഡില്‍ വഴിയാത്രക്കാരും വാഹനങ്ങളും ഉണ്ടായിരുന്നു. കാറില്‍ എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ കാര്‍ ഡ്രൈവര്‍ രക്ഷപ്പെടുകയായിരിന്നു.