Home-bannerKeralaNewsRECENT POSTS
ഇടുക്കിയില്‍ ജീപ്പ് അപകടം: രണ്ടു പേര്‍ മരിച്ചു; നാലുപേരുടെ നില അതീവ ഗുരുതരം
ഇടുക്കി: ബൈസണ്‍വാലിയില്‍ ജീപ്പു മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. സൂര്യനെല്ലി സ്വദേശി കാര്‍ത്തിക (45), അമല എന്നിവരാണ് മരിച്ചത്. പരിക്കേറ്റ 10 പേരില്‍ നാലു പേരുടെ നില അതീവ ഗുരുതരമാണെന്നാണ്. പരിക്ക് പറ്റിയ മുഴുവന്‍ പേരെയും ആദ്യം അടുത്തുള്ള രാജകുമാരി ദേവമാത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഗുരുതരാവസ്ഥയിലുള്ള നാല് പേരെ മെഡിക്കല്‍ കോളേജിലേക്കും ബാക്കിയുള്ളവരെ താലൂക്ക് ആശുപത്രിയിലേക്കും കൊണ്ടുപോയി. തൊഴിലാളികളുമായി പോയ ജീപ്പാണ് രാവിലെ എട്ടോടെ നിയന്ത്രണം വിട്ട് മറിഞ്ഞതെന്നാണ് വിവരം. ഇറക്കത്തില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു ജീപ്പ്. ജീപ്പില്‍ ആകെ 14 പേരാണ് ഉണ്ടായിരുന്നത്. മൂന്ന് മാസം മുന്‍പ് മേഖലയിലുണ്ടായ സമാന അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News