29.4 C
Kottayam
Friday, June 5, 2026

ടെൻഷനടിക്കുമ്പോൾ കക്കൂസിൽ പോകാൻ മുട്ടുന്നു,പിന്നിലെ കാരണമെന്ത്?

Must read

മുംബൈ:ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ദിനം ഒരു ഇന്റർവ്യൂവിന് ചെന്ന് ഓഫീസിലെ റിസപ്‌ഷനിൽ കാത്തിരിക്കുമ്പോൾ,ഏറെ നാൾ സോഷ്യൽ മീഡിയയിൽ സല്ലപിച്ച കാമുകിയെ ആദ്യമായി കാണാൻ വേണ്ടി റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുമ്പോൾ അല്ലെങ്കിൽ ആറ്റുനോറ്റിരുന്നു വന്നെത്തിയ ഒരു പിഎസ്‌സി പരീക്ഷയെഴുതാൻ വേണ്ടി ഹാൾ ടിക്കറ്റും കാണിച്ച് ഹാളിനുള്ളിൽ കയറിയ ശേഷം – പലരും വല്ലാതെ ടെൻഷൻ അടിച്ചു പോവുന്ന സാഹചര്യങ്ങളാണ് മേലെ പറഞ്ഞ ചിലത്. എന്നാൽ, ഈ സന്ദർഭങ്ങളിൽ അടക്കാനാവാത്ത ഉദ്വേഗത്തോടൊപ്പം കലശലായി ടോയ്‌ലറ്റിൽ പോവാൻ കൂടി മുട്ടിയാലോ? ടെൻഷനും ടോയ്‌ലറ്റും തമ്മിൽ ഇങ്ങനെ ഒരു അഭേദ്യബന്ധമുള്ളവരുടെ എണ്ണം അത്ര ചെറുതൊന്നുമല്ല.

വല്ലാതെ ടെൻഷനടിക്കുമ്പോൾ നമ്മളിൽ പലർക്കും ഇങ്ങനെ കക്കൂസിൽ പോവാൻ മുട്ടുന്നതിന്റെ പിന്നിലെ ശാസ്ത്രരഹസ്യമെന്താണ്? മെൻസ് ഹെൽത്ത് മാസികയിലെ കോളമിസ്റ്റായ ഡോ. സമീർ ഇസ്ലാം അടുത്തിടെ റിലീസ് ചെയ്ത ഒരു വീഡിയോയിലൂടെ ഈ മില്യൺ ഡോളർ ചോദ്യത്തിനുള്ള ഉത്തരം വിശദമായിത്തന്നെ നൽകുന്നുണ്ട്.

വല്ലാതെ ടെൻഷൻ അടിക്കുന്ന അവസരങ്ങളിൽ താനും നേരിടുന്ന ഒരു പ്രശ്നമാണ് ഈ ടോയ്‌ലറ്റിൽ പോവാൻ മുട്ടൽ എന്ന തുറന്നുപറച്ചിലോടെയാണ് ഡോ. സമീർ തന്റെ വീഡിയോ തുടങ്ങുന്നത് തന്നെ. ഈ ഒരു സവിശേഷ ബന്ധം നമ്മുടെ പാരസിമ്പതെറ്റിക്‌, സിമ്പതെറ്റിക് നാഡീവ്യൂഹങ്ങളുടെ വളരെ സാധാരണമായ ഒരു ഭാഗമാണ് എന്നും, അതാണ് തലച്ചോറിനെ ചെറുകുടലുമായി ബന്ധിപ്പിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. നമ്മുടെ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്ന ചില നാഡിസഞ്ചയങ്ങൾ ടെൻഷൻ അനുഭവപ്പെടുമ്പോൾ വളരെ പെട്ടെന്ന് ചുരുങ്ങുകയും തത്‌ഫലമായി നമുക്ക് മലവിസർജനം നടത്താനുള്ള ത്വര അനുഭവപ്പെടുകയുമാണ് ചെയ്യുക. 

വലിയൊരു സദസ്സിനു മുന്നിൽ പ്രസംഗിക്കേണ്ടി വരിക, അല്ലെങ്കിൽ ഒരു വീഡിയോ റെക്കോർഡ് ചെയ്യേണ്ടി വരിക തുടങ്ങിയ സന്ദർഭങ്ങളിൽ ഒക്കെ ഉണ്ടാകുന്ന സഭാകമ്പവും ഇത്തരത്തിലുള്ള പ്രതികരണങ്ങൾ നമ്മുടെ വയറ്റിൽ നിന്നുമുണ്ടാവാൻ കാരണമാവാറുണ്ട്. പലർക്കും, എത്ര തവണ ടോയ്‌ലെറ്റിൽ പോയി വന്നാലും, ഇനിയും പോകാൻ ബാക്കിയുണ്ട് എന്നൊരു തോന്നൽ വരെ ഉണ്ടാവാം. ഇങ്ങനെ എന്ത് പ്രധാന കാര്യങ്ങൾക്ക് ഇറങ്ങിപ്പുറപ്പെട്ടാലും, വഴി മുടക്കി നിൽക്കുന്ന ഈ ശാരീരികപ്രതിഭാസം പലപ്പോഴും മാനഹാനി, ധനനഷ്ടം എന്നിവയ്ക്കും കാരണമാവാറുണ്ട്.

- Advertisement -

ആദ്യം ചികിത്സിക്കേണ്ടത് നമ്മുടെ കടുത്ത ഉത്കണ്ഠകളെയാണ് എന്നാണ് ഡോ. സമീറിന്റെ അഭിപ്രായം. എന്നിരുന്നാലും, ചില അടിയന്തര അവസരങ്ങളിൽ വയറിന്റെ പ്രശ്നങ്ങൾക്ക് താത്കാലികമായ ചികിത്സകളും തേടാവുന്നതാണ് എന്നും അദ്ദേഹം പറയുന്നുണ്ട്. “സുദീർഘമായ ശ്വാസ നിശ്വാസങ്ങൾ എടുക്കുക. സാവകാശത്തിൽ ശ്വാസം അകത്തേക്കെടുത്ത് പുറത്തേക്ക് വിടുക. പുറത്ത് തുറസ്സായ ഇടങ്ങളിൽ കാറ്റും വെളിച്ചവുമില്ല സ്ഥലത്ത് ഇറങ്ങി രണ്ടു ചാൽ നടക്കുക. ഇതൊക്കെയാണ് ടെൻഷൻ റിലീസ് ചെയ്യാനുള്ള വഴികൾ” പിന്നെ മലവിസർജനം എന്നത് നാണക്കേട് തോന്നേണ്ട കാര്യമല്ല, നമ്മുടെ നിത്യനിദാന കർമങ്ങളിൽ ഒന്നുമാത്രമാണ് എന്ന തിരിച്ചറിവുണ്ടായി, ജാള്യത കൂടാതെ അത് നിർവഹിച്ചു വരിക തന്നെയാണ് ചെയ്യേണ്ടത് എന്നും അദ്ദേഹം പറയുന്നു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭരണം ആരംഭിക്കും മുമ്പ് ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; ചോദിച്ച വകുപ്പ് കിട്ടാത്തതിന് മന്ത്രി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. കോൺഗ്രസ് മുതിർന്ന നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ്...

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി; മലപ്പുറത്ത് മൂന്നുപേർ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി...

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

Popular this week