നടുറോഡില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

പത്തനംതിട്ട: നടുറോഡില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. പേഴുംപാറ സ്വദേശി ലിജോ രാജാണ് അറസ്റ്റിലായത്. പത്തനംതിട്ട പെരുന്നാട്ടില്‍ ഇന്നലെ പകലാണ് സംഭവം ഉണ്ടായത്. റോഡിലൂടെ നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയായിരുന്നു.

പേപ്പറില്‍ എഴുതിയ മൊബൈല്‍ നമ്പര്‍ ലിജോ രാജ് പെണ്‍കുട്ടി നേരെ എറിയുകയും എന്നാല്‍ പെണ്‍കുട്ടി ഇത് ശ്രദ്ധിക്കാതെ നടന്നു പോവുകയും ചെയ്തു. തുടര്‍ന്ന് റോഡ് ക്രോസ്സ് ചെയ്യുന്ന സമയം കാര്‍ മുന്നില്‍ നിര്‍ത്തി പെണ്‍കുട്ടിയുടെ ഷാളില്‍ പിടിച്ച് വലിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ ലിജോ രാജിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനക്കിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News