28.2 C
Kottayam
Friday, June 5, 2026

വെറൈറ്റി ചലഞ്ചുമായി നടി പാര്‍വതി; ഡബിള്‍ ഓക്കേ എന്ന് ആരാധകര്‍

Must read

ഇന്‍സ്റ്റഗ്രാം പേജിലൂടെ ഒരു പുതിയ ചലഞ്ചിന് തുടക്കം കുറിച്ചിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. രാവിലെ ഉറക്കമുണരുന്ന സമയം എന്താണോ നമ്മുടെ മനസില്‍ വരുന്നത്, അത് കുറിച്ച് വയ്ക്കണമെന്നാണ് താരം പറയുന്നത്. വരുന്ന 21 ദിവസം ഇങ്ങനെ ചെയ്തു നോക്കാമെന്നാണ് താത്പര്യമുള്ള ആളുകളോട് പാര്‍വതി പറയുന്നത്. താന്‍ ഇത് ചെയ്യുമെങ്കിലും സ്ഥിരതയോടെ ചെയ്യാന്‍ കഴിയാതെപോയിട്ടുണ്ടെന്നും നടി പറഞ്ഞു.

മനസ്സിലുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൂട്ടി എന്താണെന്ന് പോലും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് എത്തുന്നതിന് മുമ്ബ് അത് ഒന്ന് എഴുതി നോക്കാം എന്നാണ് പാര്‍വതിയുടെ ആശയം. പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെ: ‘വളരെ പെട്ടെന്ന് ചെയ്യുന്ന ഒരു ലൈവ് ആണിത്. നിങ്ങളോടൊന്നിച്ച് ഒരു കാര്യം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഇതുവരെ ഇങ്ങനെയൊന്ന് ചെയ്തിട്ടില്ല പക്ഷെ ഈ ആശയം കുറച്ച് കാലമായി ചിന്തിക്കുന്നു, എന്ന് പറഞ്ഞാണ് പാര്‍വതി ഇന്‍സ്റ്റഗ്രാം ലൈവ് തുടങ്ങിയത്.

ടൈറ്റിലില്‍ പറയുന്നത് പോലെ എന്നും രാവിലെ മൊബൈല്‍ തുറക്കുന്നതിന് മുമ്ബ്, മറ്റാരോടെങ്കിലും സംസാരിക്കുന്നതിന് മുമ്ബ് മനസ്സില്‍ വരുന്നതെന്തും എഴുതാന്‍ ആവശ്യപ്പെടുകയാണ് പാര്‍വതി. ജേര്‍ണല്‍ ജേര്‍ണി എന്ന ഹാഷ്ടാഗോടെയാണ് ഈ ആശയം താരം പങ്കുവച്ചിരിക്കുന്നത്.

വരുന്ന 21 ദിവസം ഇങ്ങനെ ചെയ്തു നോക്കാമെന്നാണ് താത്പര്യമുള്ള ആളുകളോട് പാര്‍വതി പറയുന്നത്. താന്‍ ഇത് ചെയ്യുമെങ്കിലും സ്ഥിരതയോടെ ചെയ്യാന്‍ കഴിയാതെപോയിട്ടുണ്ടെന്നും എന്നാല്‍ പതിവായ് ചെയ്തപ്പോഴൊക്കെ അതിന്റെ ഫലം അറിഞ്ഞിട്ടുണ്ടെന്നും പാര്‍വതി പറഞ്ഞു.

- Advertisement -

നാളെ മുതല്‍ എല്ലാ ദിവസവും രാവിലെ ജേര്‍ണല്‍ ചെയ്തതിന് ശേഷമുള്ള ഒരു പോസ്റ്റ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവയ്ക്കും. തനിക്കൊപ്പം ചേരുന്നവരും തന്നെ ടാഗ് ചെയ്ത് ഇങ്ങനെ ചെയ്യണമെന്ന് പാര്‍വതി പറയുന്നു. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാമെന്നാണ് പറഞ്ഞിരിക്കുന്നത്.

- Advertisement -

എന്നാല്‍ എഴുതുന്നത് കാണിച്ചുകൊണ്ടുള്ള പോസ്റ്റ് വേണമെന്ന് ആവശ്യമില്ല. നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും എഴുതാം, നിങ്ങളുടെ ചിന്തകള്‍, ഭയം, മറ്റുള്ളവരെക്കുറിച്ച് തോന്നുന്നവ അങ്ങനെ എന്തും എഴുതാം. ചിലപ്പോള്‍ ഒരു വരിയോ പാരഗ്രാഫുകളോ ആകാം. പക്ഷെ മറ്റൊരാളോട് പറയുന്നതിന് മുമ്ബ് നമുക്കത് എഴുതാന്‍ കഴിയുകയാണെങ്കില്‍ അത് ഒരുപാട് മാറ്റം കൊണ്ടുവരുമെന്നാണ് നടി പറയുന്നത്.’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week