KeralaNews

കൊച്ചിയിൽ വീണ്ടും കേബിൾ കുരുങ്ങി അപകടം,ബൈക്ക് യാത്രികനായ അഭിഭാഷകന് പരുക്ക്

എറണാകുളം:കൊച്ചിയിൽ വീണ്ടും കേബിൾ കുരുങ്ങി അപകടം.ബൈക്ക് യാത്രികനായ അഭിഭാഷകൻ്റെ കഴുത്തിൽ കേബിൾ കുടുങ്ങി.ബൈക്ക് മറിഞ്ഞ് അഭിഭാഷകനായ കുര്യന് പരിക്ക് പറ്റി.രാവിലെ 6 മണിക്ക് എം.ജി റോഡിലായിരുന്നു അപകടം.പരിക്കേറ്റ കുര്യനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..ഇദ്ദേഹത്തിന് കഴുത്തിൽ മുറിവും കാലിന് എല്ല് പൊട്ടലുമുണ്ട്.

റോഡരികിൽ അപകടം പതിയിരിക്കുന്ന കേബിളുകൾ നീക്കം ചെയ്യുമെന്ന് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസ്സോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.. കെഎസ്ഈബിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ആകും നടപടി.

സംഘടനയ്ക്ക് കീഴിലുള്ള എല്ലാ അംഗങ്ങളോടും അവരുടെ നെറ്റ് വർക്ക് പരിധിക്ക് ഉള്ളിൽ അപകടരമായ രീതിയിലുള്ള കേബിളുകൾ  ഉണ്ടോ എന്ന് പരിശോധിക്കാനും അവ ഉടൻ നീക്കം ചെയ്യാനും നി‍ർദ്ദേശം നൽകിയെന്ന് സംഘടന അറിയിച്ചു. ആവശ്യമില്ലാത്തവ ഒഴിവാക്കി മറ്റുള്ളവ ടാഗ് ചെയ്ത് ഉയർത്തി സ്ഥാപിക്കും. .കേബിളുകളിൽ കുടുങ്ങി വാഹനാപകടം തുടരുന്ന സാഹചര്യത്തിലാണ് സംഘടനയുടെ ഇടപെടൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button