കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊല്‍ക്കത്തയില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത സ്ത്രീ മരിച്ചു. സമീത ഖാതൂന്‍ (57) ആണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണകാരണം.
പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ഷഹീന്‍ ബാഗ് മാതൃകയില്‍ കൊല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസ് മൈതാനത്തില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കവെയാണ് ഇവര്‍ മരണപ്പെട്ടത്. കടുത്ത ആസ്ത്മ രോഗിയായിരുന്നു ഖാതൂന്‍ എങ്കിലും അനാരോഗ്യം അവഗണിച്ചും കഴിഞ്ഞ 15 ദിവസമായി തുടര്‍ച്ചയായി പ്രക്ഷോഭത്തില്‍ പങ്കെടുത്തുവരികയായിരുന്നു.സമരത്തിനിടെ അബോധാവസ്ഥയിലായ സമീതയെ ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിഷേധം ആരംഭിച്ചതു മുതല്‍ സജീവമായി പങ്കെടുത്തിരുന്ന ആളാണ് സമീതയെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. എല്ലാ ദിവസവും അവള്‍ ഉച്ചകഴിഞ്ഞ് 3 മണിയോടെ എത്തി പുലര്‍ച്ചെ ഒരു മണിവരെ വരെ സമരവേദിയില്‍ നിലയുറപ്പിച്ചിരുന്നു.