നീണ്ട മൂന്നു കാലുകള്‍,വലിയ തല,വൈറലായി മാറിയ അപൂര്‍വ്വ സമുദ്രജീവിയെ കാണാം
ഒറ്റ നോട്ടത്തില്‍ നീരാളിയുടേതിന് തുല്യമായ ആകാരം. എന്നാല്‍ വിശദമായ പരിശോധനയില്‍ നീണ്ട മൂന്ന് കാലുകളും വലിയ തലയും.അപൂര്‍വ്വമായ കടല്‍ ജീവിയുടെ ദൃശ്യങ്ങള്‍ വൈറലാകാന്‍ അധികസമയമൊന്നും വേണ്ടി വന്നില്ല. വലിയ തലയും നീരാളിയുടേതിനു സമാനമായ മൂന്നു കാലുകളും ചെകിളകളും വലിയ കണ്ണുകളുമാണ് ജീവിക്കുള്ളത്.
കടലില്‍ വലവീശാന്‍ പോയ മത്സ്യത്തൊഴിലാളികളുടെ വലയിലാണ് ഈ വിചിത്ര ജീവി കുടുങ്ങിയത്. നതാലിയ വോര്‍ബോക്ക് എന്നയാള്‍ സമൂഹമാധ്യമങ്ങളില്‍ വിചിത്ര ജീവിയുടെ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു. മത്സ്യബന്ധന ബോട്ടില്‍ കിടന്നുമറിയുന്ന ജീവിയെ ദൃശ്യങ്ങളില്‍ കാണാം. ബ്രൂക്ക്ലിനിലെ കോനെ ദ്വീപില്‍ നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ക്ലിയര്‍നോസ് സ്‌കേറ്റ് എന്നറിയപ്പെടുന്ന മത്സ്യമാണിതെന്ന് നാഷണല്‍ അക്വേറിയം വെബ്‌സൈറ്റ് വ്യക്തമാക്കി. തെക്കന്‍ ഫ്‌ലോറിഡയിലും മസാച്യുസെറ്റ്‌സിലും മാത്രം കാണപ്പെടുന്ന മത്സ്യമാണിത്.