കുമ്മനത്തിന് ഉമ്മ കൊടുത്ത എഴുത്തുകാരനൊപ്പം വേദി പങ്കിടാനില്ല; കടുത്ത നിലപാടുമായി എഴുത്തുകാരി സി.എസ് ചന്ദ്രിക
തിരുവനന്തപുരം: കുമ്മനം രാജശേഖരന് ഉമ്മ കൊടുത്തെന്ന കാരണത്താല്‍ ഡോ. ജോര്‍ജ്ജ് ഓണക്കൂറിനൊപ്പം വേദി പങ്കിടാനില്ലെന്നു പ്രഖ്യാപിച്ച് എഴുത്തുകാരി സിഎസ് ചന്ദ്രിക. ബി.ജെ.പിയുടെ ‘സ്ത്രീ നീതി’ സമരം ഉദ്ഘാടനം ചെയ്യുകയും കുമ്മനത്തിന് ഉമ്മ കൊടുക്കുകയും ചെയ്‌തെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേരളം മലയാള ഭാഷാ പരിപാടിയില്‍നിന്നു ചന്ദ്രിക പിന്‍വാങ്ങിയത്. ഫേസ്‌ക്ക്ബുക്ക് കുറിപ്പിലൂടെയാണ് സി.എസ് ചന്ദ്രിക തന്റെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
ഓണക്കൂറിനോട് എഴുത്തുകാരന്‍ എന്ന നിലയില്‍ ഇത്രകാലവും സൗഹൃമുണ്ടായിരുന്നുവെന്നും കത്വയിലെ കുഞ്ഞിന്റെ, മറ്റനേകം നിസ്വരായ ദലിത്, മുസ്ലീം അറും കൊലകളുടെ ദുര്‍ഗന്ധം പേറുന്ന ഹിന്ദുത്വ ഫാസിസത്തിന്റെ മുഖത്ത് ഒരു എഴുത്തുകാരന്‍ സ്നേഹപൂര്‍വം പരസ്യമായി നല്‍കിയ രാഷ്ട്രീയ ചുംബനം തന്നെ ഭയപ്പെടുത്തുന്നുവെന്ന ചന്ദ്രിക ഫെയ്സ്ബുക്കില്‍ കുറിച്ചു.
എഴുത്തുകാരന്‍ ജോര്‍ജ് ഓണക്കൂര്‍ പങ്കെടുക്കുമെന്നതിനാല്‍ ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍, കേരളം മലയാള ഭാഷാ സായാഹ്ന പരിപാടിയില്‍ താന്‍ പങ്കെടുക്കുന്നില്ലെന്ന് സംഘാടകരെ അറിയിച്ചതായും അവര്‍ പറഞ്ഞു. വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മയ്ക്ക് നീതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കുമ്മനത്തിന്റെ നേതൃത്വത്തില്‍ നടന്ന ഉപവാസ സമരം എഴുത്തുകാരന്‍ ജോര്‍ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്യുകയും കുമ്മനത്തെ ഉമ്മ വെക്കുകയും ചെയ്തിരുന്നു.
വാളയാറിലെ കുഞ്ഞുങ്ങളുടെ നീതിക്കായി എന്ന് പറഞ്ഞ് കേരളത്തില്‍ കഴിയുന്നത്ര രാഷ്ടീയ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന ബി ജെ പിയുടെ യഥാര്‍ത്ഥ മുഖമറിയാന്‍ ഒരെഴുത്തുകാരന് ഇത്ര വലിയ പ്രയാസമോ എന്നും അവര്‍ തന്റെ കുറിപ്പിലൂടെ ചോദിക്കുന്നുണ്ട്. ബി.ജെ.പി അധികാരത്തിലുള്ള, പ്രബലമായ മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന ലൈംഗികാക്രമണ പരമ്ബരകളെക്കുറിച്ച് അല്പമെങ്കിലും ബോധമുണ്ടെങ്കില്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ അവരുടെ ഒപ്പം നില്ക്കുകയില്ല.