സ്തനങ്ങളുടെ വലിപ്പം വര്‍ധിപ്പിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത യുവതി മരിച്ചു
ലണ്ടന്‍: സ്തനങ്ങളുടെ വലുപ്പം വര്‍ധിപ്പിക്കാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്ത യുവതിയ്ക്ക് ദാരുണാന്ത്യം. ലൂയിസ് ഹാര്‍വിയെന്ന 36കാരിക്കാണ് മരിച്ചത്. സ്തനങ്ങളുടെ വലുപ്പത്തിനും വയര്‍ കുറയ്ക്കുന്നതിനും വേണ്ടിയായിരുന്ന ലൂയിസ് സര്‍ജറി ചെയ്തതു. രണ്ട് പ്ലാസ്റ്റിക് സര്‍ജറികളും ഒരേ സമയം നടത്തുകയായിരുന്നു. സര്‍ജറി കഴിഞ്ഞ് വീട്ടിലെത്തിയ ഹാര്‍വി പത്തൊമ്പതാമത്തെ ദിവസം മരിക്കുകയായിരുന്നു.
മൂന്ന് കുട്ടികളുടെ അമ്മയും ബ്യൂട്ടീഷനുമാണ് ഹാര്‍വി. അതേസമയം, ഡോക്ടറുടെ ശ്രദ്ധക്കുറവ് മൂലമാണ് മകള്‍ മരിച്ചിരിക്കുന്നതെന്ന് ഹാര്‍വിയുടെ അമ്മ പറഞ്ഞു. രക്തം കട്ടപിടിക്കാതിരിക്കാനായി രണ്ടാം ഡോസ് മരുന്ന് നല്‍കാതിരുന്നത് കാരണമാണ് തന്റെ മകള്‍ മരണപ്പെട്ടതെന്നും ഹാര്‍വിയുടെ അമ്മ ലിന്‍ഡ ഹാര്‍വി ആരോപിക്കിന്നു. രക്തം കട്ട പിടിക്കുന്ന ശരീരമാണ് തങ്ങളുടെ കുടുംബക്കാര്‍ക്ക്. എന്നാല്‍ ഇക്കാര്യം അറിഞ്ഞിട്ടും ഡോക്ടര്‍ ഹാര്‍വിയ്ക്ക് മരുന്ന് നല്‍കിയില്ലെന്ന് അവര്‍ പറഞ്ഞു.