സ്മാര്‍ട് ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സമ്മാനം! വ്യത്യസ്ത ഓഫറുമായി മൊബൈല്‍ ഷോപ്പുടമ

ചെന്നൈ: രാജ്യത്ത് ഉള്ളി വില സെഞ്ചുറിയും പിന്നിട്ട് ഡബിള്‍ സെഞ്ചുറിയിലേക്ക് അടുക്കുകയാണ്. ബംഗളൂരുവില്‍ ഉള്ളി വില 200 എത്തി. തമിഴ്നാട്ടില്‍ ഉള്ളിക്ക് ഒരു കിലോയ്ക്ക് 180 രൂപയാണ് വില. ഉള്ളി താരമായതോടെ ഉള്ളി സമ്മാനമായി നല്‍കുന്ന ബിസിനസ് മാര്‍ക്കറ്റിങ് തന്ത്രങ്ങളും സജീവമാണ്. ഇതില്‍ ഏറ്റവും രസകരമായ ഓഫറാണ് തമിഴ്നാട്ടിലെ പുതുക്കോട്ടയിലെ എസ്ടിആര്‍ മൊബൈല്‍സ് എന്ന സ്ഥാപനം നല്‍കുന്നത്. സ്ഥാപനത്തില്‍ നിന്നു സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സൗജന്യമായി നല്‍കുമെന്നാണ് അവരുടെ വാഗ്ദാനം. ഇക്കാര്യം അറിയിച്ച് സ്ഥാപനത്തിന് മുന്നില്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തു.

സ്മാര്‍ട്ട് ഫോണ്‍ വാങ്ങുമ്പോള്‍ ഉള്ളി ലഭിക്കുമെന്ന ഓഫര്‍ നിമിഷനേരം കൊണ്ടാണ് സാമൂഹികമാധ്യമങ്ങളില്‍ തരംഗമായത്. പുതിയ ഓഫറില്‍ രണ്ട് ദിവസമായി വില്‍പ്പന കൂടിയെന്നാണ് കടയുടമയായ ശരവണ കുമാര്‍ പറഞ്ഞു. എട്ടുവര്‍ഷം മുന്‍പ് തുടങ്ങിയ സ്ഥാപനത്തില്‍ പ്രതിദിനം ശരാശരി രണ്ട് ഫോണുകളായിരുന്നു വിറ്റ് പോയിരുന്നത്. ഉള്ളി ഓഫറിന് ശേഷം ദിവസവും എട്ട് ഫോണുകള്‍ വരെ വിറ്റ് പോവുന്നുണ്ടെന്ന് കടയുടമ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News