സമയക്രമവുമായി ബന്ധപ്പെട്ട സംഘര്‍ഷം; അടിമാലിയില്‍ ബസുടമ കുത്തേറ്റ് മരിച്ചു

ഇടുക്കി: അടിമാലിയില്‍ ബസ് ഉടമ കുത്തേറ്റു മരിച്ചു. ബൈസണ്‍വാലി സ്വദേശി ബോബന്‍ ജോര്‍ജ്(34)ആണ് മരിച്ചത്. ബസ് സര്‍വീസ് സമയക്രമവുമായി ബന്ധപ്പെട്ട സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

മറ്റൊരു ബസിലെ ജീവനക്കാരന്‍ മനീഷ് ആണ് ബോബനെ കുത്തിയത്. ഇയാള്‍ക്കും പരിക്കേറ്റു. പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News