26.7 C
Kottayam
Monday, May 6, 2024

കൂട്ടിയ നിരക്കുകൾ കുറച്ചു, എല്ലാ സീറ്റിലും യാത്രക്കാരെ ഇരുത്തി യാത്ര ചെയ്യാം, ബസ് യാത്രകൾ ഇനി ഇങ്ങനെ

Must read

തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തെ തുടർന്ന് കൂട്ടിയ ബസ് ടിക്കറ്റ് നിരക്ക് പിൻവലിച്ചു. ചൊവ്വാഴ്ച മുതൽ കെ.എസ്.ആർ.ടി.സി.യിലും സ്വകാര്യ ബസിലും എട്ട് രൂപ മിനിമം നിരക്ക് ഈടാക്കണം. കോവിഡ് നിയന്ത്രണത്തെ തുടർന്ന് 50 ശതമാനം നിരക്ക് വർദ്ധിപ്പിച്ച തീരുമാനമാണ് പിൻവലിച്ചത്.

എല്ലാ സീറ്റിലും ആളുകളെ ഇരുത്തി സർവ്വീസ് നടത്താം. ബസിൽ യാത്രക്കാരെ നിർത്തി സർവ്വീസ് നടത്താൻ പാടില്ല. സീറ്റുകളുടെ എണ്ണത്തിൽ കൂടുതൽ യാത്രക്കാരെ കയറ്റാതെ ജീവനക്കാർ നോക്കണം. സാമൂഹിക അകലെ പാലിച്ച് ബസ് സർവ്വീസ് നടത്തണമെന്ന നിർദ്ദേശം സ്വകാര്യ ബസുകൾ പലതും പാലിച്ചിരുന്നില്ല. ഇതേ തുടർന്നാണ് നിയന്ത്രണം പിൻവലിച്ച് പഴയ രീതിയിൽ സർവ്വീസ് നടത്താൻ തീരുമാനിച്ചത്.

രണ്ട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് ബസ് സർവ്വീസും പുനരാരംഭിക്കും. അതിർത്തി ജില്ലകളിൽ ജോലി ആവശ്യത്തിന് പോകുന്നവർ കൂടുന്ന സാഹചര്യത്തിലാണ് രണ്ട് ജില്ലകളെ ബന്ധിപ്പിച്ച് സർവ്വീസ് പുനരാരംഭിക്കുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week