BusinessNews

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദരം: പ്രത്യേക ഓഫറുമായി ഗോദ്‌റെജ്

കൊച്ചി: കോവിഡ് 19 പ്രതിസന്ധിക്കിടയില്‍ ആരോഗ്യ പ്രവര്‍ത്തകരും വിവിധ സര്‍ക്കാര്‍ കേന്ദ്രങ്ങളും നടത്തുന്ന സ്തുത്യര്‍ഹമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആദരമായി പ്രത്യേക ഓഫര്‍ അവതരിപ്പിച്ച് ഗോദ്‌റെജ് അപ്ലയന്‍സസ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ക്കായാണ് 4448 രൂപ വരെ വിലമതിക്കുന്ന 15 മാസത്തെ എക്സ്റ്റന്റഡ് വാറന്റി ഓഫര്‍ കമ്പനി പ്രഖ്യാപിച്ചു. മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, നഴ്‌സുമാര്‍, പൊലീസ് സേന, സൈന്യം, നഗരസഭ തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, എല്ലാ അവശ്യ സേവന ദാതാക്കള്‍ എന്നിവര്‍ക്കാണ് ഓഫറിന്റെ പ്രയോജനം ലഭിക്കുക.

റഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീനുകള്‍, മൈക്രോവേവ് ഓവന്‍ മോഡലുകള്‍, ഹാര്‍ഡ് ടോപ്പ് കണ്‍വേര്‍ട്ടിബിള്‍ ചെസ്റ്റ് ഫ്രീസറുകള്‍, എയര്‍ കൂളറുകള്‍ എന്നിവയ്ക്ക് ജൂണ്‍ 30 വരെയാണ് ഓഫര്‍. ഈ പ്രത്യേക വാറന്റി ഓഫര്‍ നേടുന്നതിന് കോവിഡ് പ്രതിരോധ രംഗത്തുള്ളവര്‍ ഗോദ്‌റെജ് ഉപകരണങ്ങള്‍ വാങ്ങി ഏഴു ദിവസത്തിനകം ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബ്രാന്‍ഡിന്റെ സേവന ടീമുമായി ബന്ധപ്പെടുകയോ അല്ലെങ്കില്‍ 1800 209 5511 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യുകയോ വേണം.

ഇതിന് പുറമെ ബാങ്ക് ഓഫ് ബറോഡയുമായുള്ള പങ്കാളിത്തം വഴി 3000 രൂപ വരെ ക്യാഷ്ബാക്ക്, പരമാവധി വിലയില്‍ പതിനായിരം രൂപയുടെ കിഴിവ്, വാര്‍ഷിക പരിപാലന കരാറുകളില്‍ 47% വരെ കിഴിവ് (പര്‍ച്ചേസ് ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ ബുക്കിങ് ചെയ്തവയ്ക്ക്), തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട സ്‌റ്റോറുകളില്‍ സീറോ പലിശ നിരക്കില്‍ ഏറ്റവും എളുപ്പത്തില്‍ എല്ലാ പ്രമുഖ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളിലും ഇഎംഐ സൗകര്യം തുടങ്ങിയ കമ്പനിയുടെ മറ്റു ഓഫറുകളും കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ലഭിക്കും.

കോവിഡ് പ്രതിരോധ പ്രവര്‍ത്തകരുടെ വലിയ ത്യാഗത്തിന്റെയും, സമര്‍പ്പണത്തിന്റെയും അംഗീകാരമെന്ന നിലയില്‍ അവര്‍ക്കായി മാത്രമായി വാറന്റി ഓഫര്‍ ലഭ്യമാക്കിയിരിക്കുകയാണെന്ന് ഗോദ്റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്തി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker