വീട്ടമ്മ ബസ്‌ഡ്രൈവറുടെ മുഖത്ത് ചെരിപ്പൂരി അടിച്ചു; കാരണം ഇതാണ്

അടിമാലി: വീട്ടമ്മ ബസ് ഡ്രൈവറുടെ മുഖത്ത് ചെരിപ്പൂരി അടിച്ചു. അടിമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. അടിമാലി-കുഞ്ചിത്തണ്ണി റൂട്ടില്‍ പതിവായി യാത്ര ചെയ്യുന്ന മകളോട് ഡ്രൈവര്‍ മോശമായി സംസാരിച്ചെന്നാരോപിച്ചാണ് വീട്ടമ്മ ചെരിപ്പൂരിയടിച്ചത്. ബസ് സ്റ്റാന്‍ഡിലെത്തി ഡ്രൈവറോട് സംഭവം ചോദിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ, വീട്ടമ്മ കാലില്‍ കിടന്ന ചെരിപ്പൂരി ഡ്രൈവറുടെ മുഖത്തടിച്ചതോടെ ഇയാള്‍ തിരികെ ആക്രമിച്ചു.

യാത്രക്കാരും നാട്ടുകാരും തടിച്ചുകൂടിയതോടെ പോലീസ് സ്ഥലത്തെത്തി. ഇതിനിടെ ബസ് ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ഇരുകൂട്ടരേയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ഇരു കൂട്ടര്‍ക്കും പരാതിയില്ലെന്ന് എഴുതി നല്‍കിയതോടെ പ്രശ്നം പരിഹരിച്ചു. വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും പരാതിയില്ലെന്ന് അറിയിച്ചതായി പോലീസ് പറഞ്ഞു.

ദിവസവും ബസില്‍ യാത്ര ചെയ്യുന്ന സുഹൃത്തുകളായ രണ്ട് പെണ്‍കുട്ടികള്‍ ഇറങ്ങുന്ന സ്റ്റോപ്പുകള്‍ തമ്മില്‍ നൂറു മീറ്റര്‍ അകലം മാത്രമെയുള്ളുവെന്നും ഇരുവര്‍ക്കും സൗകര്യപ്രദമായി സ്റ്റോപ്പുകളുടെ മധ്യത്തില്‍ ബസ് നിര്‍ത്തി പെണ്‍കൂട്ടികളെ ഇറക്കിവിട്ടത് ഒരാള്‍ക്ക് ഇഷ്ടമായില്ലെന്നും ഇതേ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് പ്രശ്നമെന്നു ബസ് ജീവനക്കാര്‍ പറയുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News