KeralaNewsRECENT POSTS
എല്‍ദോ എബ്രഹാം എം.എല്‍.എ വിവാഹിതനാകുന്നു; വധു ഡോക്ടറാണ്
കോലഞ്ചേരി: എല്‍ദോ എബ്രഹാം എം.എല്‍.എ വിവാഹിതനാവുന്നു. ആയുര്‍വേദ ഡോക്ടറായ ആഗി മേരിയാണ് വധു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹ നിശ്ചയം. ജനുവരി 12ന് രാവിലെ 11ന് മൂവാറ്റുപുഴ കുന്നക്കുരുടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലാണ് വിവാഹം.
കഴിഞ്ഞ ജനുവരിയില്‍ കല്ലൂര്‍ക്കാട്ടെ ആഗിയുടെ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യാന്‍ എല്‍ദോ എത്തിയപ്പോഴാണ് ഇരുവരും ആദ്യമായി കാണുന്നത്. പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ട എംഎല്‍എ റോമന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരോട് കാര്യം പറയുകയും ഇവര്‍ സമ്മതം മൂളുകയുമായിരുന്നു.
മണ്ണാംപറമ്പില്‍ അഗസ്റ്റിന്റെയും മേരിയുടെ ഏകമകളാണ് 29 കാരിയായ ആഗി. പാരമ്പര്യമായി ആയുര്‍വേദ നേത്രരോഗ ചികിത്സകരാണ് ആഗിയുടെ കുടുംബം. വാഴക്കുളത്തെ സ്വന്തം ആയുര്‍വേദ ക്ലിനിക്കും കല്ലൂര്‍ക്കാട് തുടങ്ങിയ ചെറിയ ആശുപത്രിയും ആഗി ഭംഗിയായി നടത്തിവരികയാണെന്ന് എല്‍ദോ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News