സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിയ്ക്കും,ബസ് ഓടുന്നതിവിടങ്ങളില്‍

തിരുവനന്തപുരം സംസ്ഥാനത്ത് ബസ് യാത്ര നിരക്കുകള്‍ വര്‍ധിപ്പിയ്ക്കും. 12 രൂപയായാവുംമിനിമം ചാര്‍ജെന്നാണ് സൂചന. മറ്റു ടിക്കറ്റ് നിരക്കുകളിലും ആനുപാതികമായ വര്‍ധനവുണ്ടാകും. നിബന്ധനകളോടെ ജില്ലക്കകത്ത് ഹ്രസ്വ ദൂര സര്‍വീസുകള്‍ മാത്രമാകും അനുവദിക്കുക. സാര്‍വത്രികമായ പൊതു ഗതാഗതം ഉണ്ടാകില്ല. ഹോട്ട് സ്‌പോട്ട് ഒഴികെയുള്ള പ്രദേശത്താണ് അന്തര്‍ജില്ലാ ബസ് യാത്രക്കുള്ള അനുമതിയെന്നും ചാര്‍ജ് വര്‍ദ്ധനവില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാവുമെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

അന്തര്‍ജില്ല, അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ഉടനെ ഉണ്ടാകില്ല. ഹോട്ട് സ്‌പോട്ട് അല്ലാത്തയിടങ്ങളില്‍ ഓട്ടോറിക്ഷ, ടാക്‌സി സര്‍വീസുകള്‍ നടത്താം. കേന്ദ്രം നാലാംഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് തീരുമാനം.

അതേസമയം, ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും നികുതിയിളവും ഡീസല്‍ സബ്‌സിഡിയും നല്‍കണമെന്ന് ബസ് ഉടമകളുടെ സംഘടന ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News