NationalNews

ലോക്ക്ഡൗണ്‍ ലംഘിച്ച് വിവാഹത്തില്‍ പങ്കെടുത്തു,16 പേര്‍ക്ക് കൊവിഡ്,ഒരാളുടെ നില ഗുരുതരം

ഹൈദരാബാദ് : ലോക്ക് ഡൗണ്‍ കാലത്ത് ഹൈദരാബാദില്‍ വിവാഹത്തില്‍ പങ്കെടുത്ത 16 പേര്‍ക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരാവസ്ഥയിലെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 11ന് നടന്ന ചടങ്ങില്‍ ലോക്ക് ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച് ചടങ്ങില്‍ പങ്കെടുത്തത് ഇരുനൂറോളം പേരായിരുന്നു.

ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനടുത്ത് എത്തിയിരിക്കുകയാണ്. രോഗബാധ, മരണ നിരക്കുകളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇതുവരെയുളളതില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധനവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 157 മരണം, 5242 രോഗബാധിതര്‍. പ്രതിദിന രോഗബാധ നിരക്ക് അയ്യായിരത്തിലേക്ക് കടക്കുമ്പോള്‍ രോഗബാധിതരുടെ എണ്ണം നാളയോടെ ഒരു ലക്ഷം കടന്നേക്കാമെന്നാണ് വിലയിരുത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker