KeralaNews

കോട്ടയത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

കോട്ടയം: കോട്ടയത്ത് കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം മൂടിയൂര്‍ക്കരയ്ക്ക് സമീപം ചാത്തുണ്ണിപ്പാറയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കാണാതായ ചുങ്കം മള്ളൂശേരി മര്യാത്തുരുത്ത് സെന്റ് തോമസ് എല്‍.പി സ്‌കൂളിനു സമീപം കളരിക്കല്‍ കാര്‍ത്തിക പ്രശാന്ത് രാജി (36)ന്റെ മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം.

വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്നും ജോലിയ്ക്കാണെന്നു പറഞ്ഞു പോയ പ്രശാന്ത് തിരികെ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്നു ബന്ധുക്കള്‍ ശനിയാഴ്ച രാവില ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ എത്തി പ്രശാന്തിനെ കാണുന്നില്ലെന്നു പരാതി നല്‍കിയിരുന്നു.

പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് രണ്ടു ദിവസമായി പ്രശാന്ത് ഉപയോഗിച്ചിരുന്ന ഇന്നോവ കാര്‍ ഗാന്ധിനഗര്‍ ഭാഗത്തു കൂടി കടന്നു പോകുന്നതായി പോലീസ് സംഘത്തിനു വിവരം ലഭിച്ചത്. തുടര്‍ന്നു പോലീസ് ഈ കാറിനെ പിന്‍തുടര്‍ന്ന് അന്വേഷണം നടത്തുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ നിന്നും പ്രശാന്ത് വാടകയ്ക്ക് എടുത്ത കാറായിരുന്നു ഇത്.

പ്രശാന്തിനെ ഫോണില്‍ ബന്ധപ്പെട്ടിട്ട് കിട്ടാതെ വന്നതോടെ ജി.പി.എസ് സംവിധാനം ഉപയോഗിച്ച് കാര്‍ ട്രാക്ക് ചെയ്തെത്തിയ കമ്പനി അധികൃതര്‍ കാര്‍ കണ്ടെത്തി തിരികെ എടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെയും പോലീസിന്റെയും നിലപാട്. ഗാന്ധിനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button