വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ടിക്ക് ടോക്ക് താരം അറസ്റ്റില്‍

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കിട്ടിയെ പീഡിപ്പിച്ച ടിക്ക് ടോക്ക് താരം അറസ്റ്റില്‍. തൃശൂര്‍ വടക്കാഞ്ചേരി വെള്ളിക്കുളങ്ങര സ്വദേശി വിഘ്‌നേഷ് കൃഷ്ണ എന്ന 19 കാരനാണ് അറസ്റ്റിലായത്.

17 വയസുകാരിയായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് വിഘ്‌നേഷിനെതിരായ കേസ്. ഇരുവരും കുറച്ചു നാളുകളായി ഒരുമിച്ച് താമസിച്ചിരുന്നു. തിരികെ വീട്ടിലെത്തിയ പെണ്‍ കുട്ടിയ്ക്ക് ദേഹസ്വാസ്ഥ്യം അനുഭവപെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്.

പെണ്‍കുട്ടിയുടെ വീട്ടുകാരുടെയും ചൈല്‍ഡ് ലൈന്റെയും പരാതിയെ തുടര്‍ന്നാണ് വിഘ്‌നേഷിനെ അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് നിന്നാണ് തൃശൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News