News

ബുറേവി ചുഴലിക്കാറ്റ്, കേരളത്തിൽ,12 വിമാനങ്ങൾ റദ്ദാക്കി, മുന്നൊരുക്കങ്ങൾ ശക്തമാക്കി

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ, കൊച്ചി, തിരുച്ചിറപ്പള്ളി എനിവിടങ്ങളിലേക്കുള്ള 12 വിമാനങ്ങൾ റദ്ദാക്കി. കേരളം-തമിഴ്നാട് മുഖ്യമന്ത്രിമാരുമായി സംസാരിച്ച കേന്ദ്ര് ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ സഹായവും നൽകുമെന്ന് അറിയിച്ചു. ഇരു സംസ്ഥാനങ്ങളിലും ദുരന്ത നിവാരണ സേനയെ വിന്യസിച്ചുവെന്നും വിപുലമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.

അഗ്നിരക്ഷ സേന പൂർണമായി സജ്ജമാണ്. സിഫിൽ ഡിഫൻസ് വോളണ്ടിയർമാരെ വിവിധ മേഖലകളിൽ വിന്യസിച്ചു. വിപുലമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. അതേസമയം, ബുറേവിയെ നേരിടാൻ കേരളം സജ്ജമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖർ അറിയിച്ചു. എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബുറേവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കേരള തീരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പായി സംസ്ഥാനത്ത് ‍നേരത്തേ യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിരുന്നു, ഇത് റെഡ് അലര്‍ട്ടായി ഉയര്‍ത്തിയത്. തെക്കൻ കേരളത്തിൽ ഇന്ന് രാത്രി മുതൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തിൽ കാറ്റിന്‍റെ പരമാവധി വേ​ഗം 90 കിലോമീറ്ററാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലർട്ട്. തെക്കൻ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് തീരമേഖലയിൽ ‍പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മേൽനോട്ടത്തിന് കളക്ടർക്ക് പ്രത്യേക നിർദ്ദേശം നൽകി.

തിരുവനന്തപുരം ജില്ല പൂർണ്ണമായും ജാഗ്രതയിലാണെന്ന് ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ പറഞ്ഞു. അടുത്ത 48 മണിക്കൂർ നിർണ്ണായകമാണ്. ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ക്യാമ്പുകൾ തുറന്നുവെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു. കളട്രേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹൈൽപ് ലൈനും സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്ക് ഹൈൽപ് ലൈൻ നമ്പർ 1077 ല്‍‌‍ വിളിക്കാം. 0471 2330077, 0471 2333101 എന്നീ നമ്പറുകളിൽ തിരുവനന്തപുരം ഫയർ ഫോഴ്സ് കണ്ട്രോൾ റൂമിലേക്കും വിളിക്കാം.

https://youtu.be/jGx-2NTmIt8

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button