24 C
Kottayam
Sunday, June 7, 2026

അമ്മയെക്കാൾ വെറും 2 വയസിന് ഇളയ മകൾ ; ചരിത്രം തിരുത്തിക്കുറിച്ച് കുഞ്ഞ് മോളിയുടെ ജനനം

Must read

ലോസ്ആഞ്ചലസ് :ഒരു മാസം പോലും പ്രായമായിട്ടില്ലാത്ത മോളി എവറെറ്റ് ഗിബ്സൺ എന്ന കുഞ്ഞ് അമ്മയെക്കാൾ വെറും 2 വയസിന് മാത്രം ഇളയതാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുന്നില്ല അല്ലെ. എന്നാൽ സംഗതി സത്യമാണ്.ഒക്ടോബർ 26നാണ് ടിന – ബെൻ ഗിബ്സൺ ദമ്പതികളുടെ മകളായി മോളി ജനിച്ചത്. എന്നാൽ. കഴിഞ്ഞ 27 വർഷമായി ശീതികരിച്ച് സൂക്ഷിച്ചിരുന്ന ഭ്രൂണത്തെ കഴി‌ഞ്ഞ ഫെബ്രുവരി 10നാണ് ടിനയുടെ ഗർഭപാത്രത്തിലേക്ക് നിക്ഷേപിച്ചത്.

ചരിത്രത്തിലാദ്യമായാണ് ഇത്രയും കാലം സൂക്ഷിച്ച ഭ്രൂണത്തിൽ നിന്നും ഒരു കുഞ്ഞ് പിറക്കുന്നതെന്ന് യൂണിവേഴ്സിറ്റി ഒഫ് ടെന്നസീ പ്രിസ്റ്റൺ മെഡിക്കൽ ലൈബ്രറി അധികൃതർ പറയുന്നു. അതേസമയം ഇതിന് മുമ്പ് ഈ റെക്കോർഡ് കരസ്ഥമാക്കിയത് മോളിയുടെ മൂത്ത സഹോദരിയായ എമ്മ വ്രെൻ ഗിബ്സൺ ആണ്.  ടിന – ബെൻ ഗിബ്സൺ ദമ്പതികളുടെ ആദ്യത്തെ കുഞ്ഞായ എമ്മയുടെ ജനനവും ശീതീകരിച്ച് സൂക്ഷിച്ചിരുന്ന ഭ്രൂണത്തിൽ നിന്നാണ്.

2017ലാണ് എമ്മ ജനിച്ചത്. 1992 ഒക്ടോബർ മുതൽ സൂക്ഷിച്ചിരുന്ന ഭ്രൂണത്തിൽ നിന്നാണ് എമ്മയുടെ ജനനം. അതായത് 25 വർഷം ശീതീകരിച്ച ഭ്രൂണാവസ്ഥയിൽ നിന്നാണ് എമ്മ 2017ൽ ജനിച്ചത്. ശീതീകരിച്ച് സൂക്ഷിച്ചിരുന്ന ഈ രണ്ട് ഭ്രൂണങ്ങളും ജനിതകപരമായി സഹോദരങ്ങൾ ആണ്. 25 വർഷങ്ങൾക്ക് ശേഷം ജനിച്ചപ്പോൾ മോളിയ്ക്ക് 27 വർഷം കാത്തിരിക്കേണ്ടി വന്നു.മോളിയുടെയും എമ്മയുടെയും അമ്മയായ ടിനയുടെ പ്രായം ഇപ്പോൾ 29 ആണ്. 1991 ഏപ്രിലിലാണ് ടിന ജനിച്ചത്. അതേ സമയം, 1992 ഒക്ടോബറിൽ ശീതീകരിച്ച ഭ്രൂണത്തിൽ നിന്നാണ് ഇപ്പോൾ മോളി ജനിച്ചിരിക്കുന്നത്. അതായത് ഒരർത്ഥത്തിൽ, അമ്മയായ ടിനയെക്കാൾ വെറും 2 വയസിന് ഇളയതാണ് മോളി.

വിവാഹം കഴിഞ്ഞ് 7 വർഷങ്ങൾ കഴിഞ്ഞിട്ടും കുഞ്ഞുങ്ങളുണ്ടാകാതെ വന്നതോടെ ടിന – ബെൻ ഗിബ്സൺ ദമ്പതികൾ എംബ്രിയോ അഡോപ്റ്റേഷൻ എന്ന നൂതന ചികിത്സാ രീതിയെ ആശ്രയിക്കുന്നത്. തുടർന്നാണ് ദമ്പതികൾക്ക് എമ്മയും മോളിയും ജനിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week