Home-bannerKeralaNewsRECENT POSTS
ബജറ്റ്; ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വര്‍ധിപ്പിച്ച് സര്‍ക്കാര്‍. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലാണ് ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ച് നിര്‍ദേശമുള്ളത്. ഇതോടെ ക്ഷേമ പെന്‍ഷനുകള്‍ 1,300 രൂപയായി. എല്ലാ ക്ഷേമ പെന്‍ഷനുകളിലും 100 രൂപയുടെ വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. 13 ലക്ഷം വയോധികര്‍ക്കു കൂടി ക്ഷേമപെന്ഷന് നല്‍കിയതായും ബജറ്റില്‍ തോമസ് ഐസക് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News