26.3 C
Kottayam
Wednesday, May 1, 2024

ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ തൊഴിലാളികള്‍ രാജ്യവ്യാപക പണിമുടക്കിലേക്ക്

Must read

ന്യൂഡല്‍ഹി: ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ തൊഴിലാളികള്‍ രാജ്യവ്യാപക പണിമുടക്കിന് ഒരുങ്ങുന്നു. ശമ്പളം ലഭിച്ചില്ലെങ്കില്‍ ദീപാവലിക്ക് ശേഷം പണിമുടക്കാനാണ് തൊഴിലാളികളുടെ തീരുമാനം. ആഗസ്റ്റ്, സെപ്തംബര്‍ മാസത്തിലെ ശമ്പളം ഇതുവരെ ലഭിച്ചില്ലെന്ന് പൊതുമേഖലാ കമ്പനികളുടെ യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

‘ദീവാലിക്ക് മുന്നോടിയായി ഇത്തരം നടപടികള്‍ ശരിയാണോ? ഞങ്ങളുടെ പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ ഞങ്ങള്‍ വെറുതെയിരിക്കില്ല. പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ ഞങ്ങള്‍ സമരം നടത്തും’ എം.ടി.എന്‍.എല്‍ യൂണിയന്‍ കണ്‍വീനര്‍ പറഞ്ഞു. ഇരു കമ്പനികളും പുനരുദ്ധീപിക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് അറിയേണ്ടതുണ്ടെന്ന് ബി.എസ്.എന്‍.എല്‍ യൂണിയന്‍ നേതാവ് കെ.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഇരുകമ്പനികളിലെയും തൊഴിലാളികള്‍ ഒക്ടോബര്‍ 10 നും 16 നും മുംബൈ, ന്യൂഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. നേരത്തെ ബി.എസ്.എന്‍.എല്ലും എം.ടി.എന്‍.എല്ലും അടച്ചു പൂട്ടാന്‍ ധനമന്ത്രാലയം ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കമ്പനി പ്രവര്‍ത്തിപ്പിക്കാനുള്ള ചെലവ് കമ്പനി അടച്ചുപൂട്ടാന്‍ എടുക്കുന്നതിനേക്കാള്‍ കൂടുതലായതിനാലാണ് ഇത്തരം ഒരു നടപടിയിലേക്ക് നീങ്ങുന്നതെന്നാണ് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week