32.8 C
Kottayam
Saturday, April 27, 2024

കേരളാ മുഖ്യമന്ത്രിയായി മമ്മൂട്ടി! ബോബി-സഞ്ജയ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് ‘വണ്‍’

Must read

‘ഉയരെ’യ്ക്ക് ശേഷം പുതിയ ചിത്രവുമായി ബോബി-സഞ്ജയ് എത്തുന്നു. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ആദ്യമായാണ് മമ്മൂട്ടിയും ബോബി-സഞ്ജയ് ടീമും ഒരുമിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായി വേഷമിടുന്ന ചിത്രത്തിന്റെ പേര് ‘വണ്‍’ എന്നാണ്. ചിറകൊടിഞ്ഞ കിനാക്കള്‍ എന്ന സിനിമ അണിയിച്ചൊരുക്കിയ സന്തോഷ് വിശ്വനാഥന്‍ ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക. മമ്മൂട്ടിയോടൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്‍, രഞ്ജി പണിക്കര്‍, ശ്രീനിവാസന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും. ഈ മാസം തന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം. തിരുവനന്തമായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ഇത് ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തെ ഒരു സംഭവുമായി ബന്ധപ്പെട്ട ചിത്രമാണെന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും മമ്മൂട്ടിയും ചിത്രത്തിന്റെ ഭാഗമായി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week