25.9 C
Kottayam
Wednesday, May 22, 2024

കൂടത്തായി കേസിലെ നീഗൂഢതകളുടെ ചുരുളഴിക്കാന്‍ ഡോ. ഡോഗ്ര വരുന്നു? ഫോറന്‍സിക് സയന്‍സിലെ 10 തലയുള്ള ‘രാവണന്‍’

Must read

കൂടത്തായി കേസിന്റെ നിഗൂഢതകളുടെ ചുരുളഴിക്കാന്‍ ഫോറന്‍സിക് സയന്‍സിലെ ‘രാവണന്‍’ ഡോ. ടി.ഡി ഡോഗ്ര വരുമോ? കേസിനെ കുറിച്ച് സംസാരിക്കവേ ചില വിദഗ്ധരുകെ സഹായം തേടിയിട്ടുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു. അതില്‍ ആദ്യം കേട്ട പേര് ഡോക്ടര്‍ ടി.ഡി ഡോഗ്രയുടേതായിരിന്നു.

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ മുന്‍ ഡയറക്ടറാണ് ഡോ.ഡോഗ്ര. ഇന്ത്യയില്‍ ഫോറന്‍സിക് മെഡിസിനില്‍ അഗ്രഗണ്യനാണ് അദ്ദേഹം. ടോക്സിക്കോളജി സൊസൈറ്റി ഓഫ് ഇന്ത്യയുടെ ലൈഫ് ടൈം സയന്റിസ്റ്റ് അവാര്‍ഡ് നേടിയിട്ടുള്ള ഡോ. ഡോഗ്ര നിരവധി പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.

അദ്ദേഹം തുമ്പുണ്ടാക്കിയ കേസുകള്‍ നിരവധിയാണ്. ക്രൈം സീന്‍ റീകണ്‍സ്ട്രക്ഷനില്‍ അദ്ദേഹത്തെ വെല്ലാന്‍ ഇന്ത്യയില്‍ തന്നെ ആരുമില്ല. ഇന്ത്യയില്‍ അങ്ങോളം ഇങ്ങോളം നടന്ന ട്രെയിന്‍ അപകടങ്ങള്‍, ട്രാഫിക് അപകടങ്ങള്‍, ഉയരത്തില്‍ നിന്ന് വീണുള്ള മരണങ്ങള്‍, സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ സംഭവിക്കുന്ന അപകട മരണങ്ങള്‍, ശ്വാസംമുട്ടിയോ വിഷവാതകം ശ്വസിച്ചോ ഉള്ള മരണങ്ങള്‍ എന്നിങ്ങനെ പല വിധത്തിലുള്ള മരണങ്ങളിലും പ്രസ്തുത സംഭവം നടന്നപടി പുനരാവിഷ്‌കരിക്കാന്‍ അദ്ദേഹം മിടുക്ക് കാട്ടിയിട്ടുണ്ട്.

വെടിയുണ്ട ഏറ്റ പാടുകളില്‍ പഠനങ്ങള്‍ നടത്താന്‍ വേണ്ടി ‘മോള്‍ഡബിള്‍’ പുട്ടി ഉപയോഗപ്പെടുത്തി അദ്ദേഹം സ്വന്തമായി ഒരു പരിശോധനയില്‍ തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. രണ്ടു വര്‍ഷം വരെ പഴക്കമുള്ള വെടികൊണ്ട മുറിവുകള്‍ ഈ പരിശോധനയിലൂടെ വെളിപ്പെടും. ഇതിന് പോലീസ് ‘ഡോഗ്രാസ് ടെസ്റ്റ്’ എന്ന പേരു തന്നെയാണ് നല്‍കിയിട്ടുള്ളതും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week