KeralaNewsRECENT POSTS
കതിര്‍മണ്ഡപത്തില്‍ താലി തട്ടിത്തെറിപ്പിച്ച് വധു! ക്ഷുഭിതനായി വരന്‍ ഇറങ്ങിപ്പോയി; വീഡിയോ വൈറല്‍
പന്തളം: കതിര്‍മണ്ഡപത്തില്‍ വെച്ച് വരന്‍ കഴുത്തിന് നേരെ നീട്ടിയ താലി തട്ടിത്തെറിപ്പിച്ച് വധു. ബന്ധുക്കള്‍ ഉള്‍പ്പെടെ കണ്ടു നിന്നവര്‍ അമ്പരന്ന് നില്‍ക്കുന്നതിനിടെ വരന്‍ കതിര്‍ മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയി. പന്തളം മഹാദേവര്‍ ഓഡിറ്റോറിയത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.
സംഭവത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുകയാണ്. വധുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് ഇതിനോടകം രംഗത്ത് വന്നിരിക്കുന്നത്. ചേരിയ്ക്കല്‍ സ്വദേശിയാണ് വധു എന്നാണ് വിവരം. അതേ സമയം സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ഇരു കൂട്ടരുടേയും മാതാപിതാക്കളും കുടുംബാംഗങ്ങളും ഇതുവരെ രംഗത്ത് വന്നിട്ടില്ല.
https://youtu.be/7k8kOAo-MUI
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News