സിന്ദൂരം അണിയിക്കുന്നതിനിടെ വധു ബോധംകെട്ടു വീണു! വരന്‍ വേദിയില്‍ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറല്‍
വിവാഹച്ചടങ്ങിനിടെ വധു ബോധരഹിതയായി വീണതോടെ വരന്‍ കതിര്‍മണ്ഡപത്തില്‍ നിന്ന് പേടിച്ചോടി. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇപ്പോള്‍. വിഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തിരിക്കുന്ന വിഡിയോ ഇതിനോടകം നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്. വിവാഹ വേദിയില്‍ വധു ഇരിക്കുന്നതും വരന്‍ സിന്ദൂരം അണിയിക്കാന്‍ ശ്രമിക്കുന്നതായും വീഡിയോയില്‍ കാണാം.
കുടുംബാംഗങ്ങളും ഇവര്‍ക്ക് ചുറ്റുമുണ്ട്. വരന്‍ സിന്ദൂരം അണിയിക്കാന്‍ ശ്രമിക്കുന്നതിനിടെ വധു കുഴഞ്ഞുവീഴുകയായിരുന്നു. കുടുംബാംഗങ്ങള്‍ വധുവിനെ എഴുന്നേല്‍പ്പിക്കാനും പരിചരിക്കാനും ശ്രമിക്കുമ്പോള്‍ വരന്‍ വിവാഹ വേദിയില്‍ നിന്ന് ഇറങ്ങിയോടാന്‍ തുടങ്ങുകയാണ്. ഒപ്പമുള്ള സ്ത്രീകള്‍ വരനെ തടയാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല.
നിരഞ്ജന്‍ എം എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റുചെയ്തിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.
https://www.instagram.com/reel/CRQ2PowF59q/?utm_source=ig_web_copy_link