24 C
Kottayam
Thursday, June 4, 2026

രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തിന് 11 മെഡലുകള്‍

Must read

ന്യൂഡൽഹി:രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പോലീസ് മെഡലിന് കേരളത്തില്‍ നിന്ന് 11 പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. എ.ഡി.ജി.പി യോഗേഷ് ഗുപ്ത വിശിഷ്ടസേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായി.

ഐ.ജി ജി.സ്പര്‍ജന്‍ കുമാര്‍, എസ്.പിമാരായ ബി.കൃഷ്ണകുമാര്‍, ടോമി സെബാസ്റ്റ്യന്‍ (റിട്ട.), ഡിവൈ.എസ്.പിമാരായ അശോകന്‍.എ, (റിട്ട.), അരുണ്‍ കുമാര്‍.എസ്, ഇന്‍സ്പെക്ടര്‍ സജി കുമാര്‍.ബി, ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ കിഴക്കേ വീട്ടില്‍ ഗണേഷന്‍, സബ് ഇന്‍സ്പെക്ടര്‍ സിന്ധു പി.വി, അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍മാരായ സന്തോഷ് കുമാര്‍ സദാശിവന്‍, സതീശന്‍. എം എന്നിവര്‍ക്കാണ് സ്തുത്യര്‍ഹസേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചത്

യോഗേഷ് ഗുപ്ത നിലവില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടറാണ്. ഏഴുവര്‍ഷത്തോളം ഡല്‍ഹിയിലും കൊല്‍ക്കത്തയിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റില്‍ ജോലിചെയ്തു. വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് തെളിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ എസ്.പിയായും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, റോഡ് സേഫ്റ്റി ട്രാഫിക്ക്, ഇന്‍റലിജന്‍സ്, അഡ്മിനിസ്ട്രേഷന്‍ എന്നിവിടങ്ങളില്‍ ഐ.ജിയായും ജോലി നോക്കി. സപ്ലൈകോ, കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ സി.എം.ഡി ആയിരുന്നു. സി.ബി.ഐയിലും ജോലി ചെയ്തിട്ടുണ്ട്.

- Advertisement -

ഐ.ജി ജി.സ്പര്‍ജന്‍ കുമാര്‍ നിലവില്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം റെയ്ഞ്ച് ഐ.ജിയാണ്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി പ്രവര്‍ത്തിച്ചിച്ചുണ്ട്. ട്രാഫിക്ക് സൗത്ത് സോണ്‍ വിഭാഗം എസ്.പിയായ ബി.കൃഷ്ണകുമാര്‍ ക്രൈംബ്രാഞ്ചിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.പോലീസ് ആസ്ഥാനത്തെ സ്പെഷ്യൽ സെൽ എസ്.പിയുടെ അധികച്ചുമതലയും വഹിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍ ഡിവൈ.എസ്.പിയായി ജോലി നോക്കിയിട്ടുണ്ട്.

- Advertisement -

എറണാകുളം ക്രൈംബ്രാഞ്ച് എസ്.പിയായി വിരമിച്ച ടോമി സെബാസ്റ്റ്യന്‍ ട്രാഫിക്ക് സൗത്ത് സോണ്‍ എസ്.പി, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വിജിലന്‍സ് ഓഫീസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.2000ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചിരുന്നു

- Advertisement -

കൊല്ലം ഡിവൈ.എസ്.പിയായി വിരമിച്ച അശോകന്‍.എ വിജിലന്‍സ്, കൊട്ടാരക്കര, ജില്ലാ ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2016 ലും 2021 ലും മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചിരുന്നു.

ഡിവൈ.എസ്.പിയായ അരുണ്‍ കുമാര്‍.എസ് ഇപ്പോള്‍ പോലീസ് ട്രെയിനിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പലാണ്. ഇക്കൊല്ലത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചിരുന്നു. വിജിലന്‍സ്, ക്രൈംബ്രാഞ്ച്, പോലീസ് ആസ്ഥാനം എന്നിവിടങ്ങളില്‍ ജോലി ചെയ്തു.

ഇന്‍സ്പെക്ടറായ സജി കുമാര്‍.ബി നിലവില്‍ തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ സെല്ലിൽ ജോലി ചെയ്യുന്നു. 2012 ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചിരുന്നു. കണ്ണൂര്‍ ആസ്ഥാനമായുളള കേരളാ ആംഡ് പോലീസ് നാലാം ബറ്റാലിയനിലെ ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടറാണ് കിഴക്കേ വീട്ടില്‍ ഗണേശന്‍. 2017 ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചിരുന്നു.

നിലവില്‍ തൃശ്ശൂര്‍ സിറ്റി വനിതാ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടറാണ് സിന്ധു.പി.വി. 2017 ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചിരുന്നു. അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടറായ സന്തോഷ് കുമാര്‍.എസ് നിലവില്‍ വിജിലന്‍സ് തിരുവനന്തപുരം മരുതംകുഴി യൂണിറ്റില്‍ ജോലിനോക്കിവരികയാണ്. 2009ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചിരുന്നു. അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടറായ സതീശന്‍.എം തൃശ്ശൂര്‍ റൂറലിലെ കൊരട്ടി പെലീസ് സ്റ്റേഷനില്‍ ആണ്.2013ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week