Uncategorized
പത്ത് വയസുകാരന്‍ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍
ആലപ്പുഴ: പത്തിയൂരില്‍ പത്ത് വയസുകാരനെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തിയൂര്‍ സ്വദേശി ശാലിനിയുടെ മകന്‍ മുഹമ്മദ് അന്‍സില്‍ ആണ് മരിച്ചത്. പത്തു വയസ്സുകാരനായ മുഹമ്മദ് അന്‍സിലിനെയും ഇളയ സഹോദരനെയും വീട്ടില്‍ തനിച്ചാക്കി അമ്മയും അച്ഛനും തൃശൂരില്‍ പോയിരിക്കുകയായിരുന്നു. കരീലകുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News