NationalNews

അർണാബ് വിവാദം: ഉദ്ദവിന്റെ ഭാര്യയുടെ പേരിൽ ആത്മഹത്യ ചെയ്ത നായിക്കിൽ നിന്ന് സ്ഥലം വാങ്ങിയിരുന്നതായി വെളിപ്പെടുത്തൽ

മുംബൈ: അർണാബ് വിവാദത്തിൽ വൻ ട്വിസ്റ്റുമായി ബിജെപി. ആത്മഹത്യ ചെയ്ത നായിക്കിൽ നിന്ന് ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെയുടെ പേരിൽ വസ്തുവകകൾ വാങ്ങിയിരുന്നതായി ബിജെപി നേതാവും മുൻമന്ത്രിയുമായ കൃതിക് സോമയ്യ പത്ര സമ്മേളനത്തിൽ തെളിവുകൾ നിരത്തി. ഇത് കൂടാതെ നായിക്കിന്റെ ഭാര്യയും മകളും ശരദ് പവറുമായി നിൽക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിടുന്നു.

ഇതോടെ സംഭവത്തിൽ വലിയ ഗൂഢാലോചന ആണെന്നാണ് അർണാബ് ഫാൻസിന്റെ ആരോപണം. അർണാബ് ഗോസ്വാമിയെ ടാർഗറ്റ് ചെയ്തത് പൽഘർ സന്യാസിമാരുടെ കൊലപാതകത്തിൽ ഉദ്ധവ് സർക്കാരിനെതിരെ തിരിഞ്ഞതിനാണ് എന്നാണു പൊതുവെ ആരോപണം. കൂടാതെ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ ആദിത്യ താക്കറെയുടെ പേരും ഉയർന്നു കേട്ടിരുന്നു. കങ്കണ റണൗത്തിനെതിരെയും ഉദ്ധവ് സർക്കാർ തിരിഞ്ഞത് ഇതുകൊണ്ടാണെന്നാണ് ആരോപണം.

അതേസമയം രശ്മി താക്കറെയും ശിവസേന നേതാവ് മനീഷ വൈകറും സംയുക്തമായി റെവിനടുത്ത് സ്ഥലം വാങ്ങിയതായി കാണിക്കുന്ന രേഖകൾ എന്റെ പക്കലുണ്ട്. അത്തരം ഡീലുകളുടെ കുറഞ്ഞത് ഒമ്പത് 7/12 എക്‌സ്‌ട്രാക്റ്റുകളുണ്ട്. ഈ ഇടപാടുകളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. കേസ് ഇത്രയും പ്രമുഖമാകുമ്പോൾ എന്തുകൊണ്ടാണ് ഇത് നേരത്തെ വെളിപ്പെടുത്താത്തത്? ” എന്നും അദ്ദേഹം ചോദിച്ചു. ഈ ഭൂമി ഇടപാടുകളാണ് പൊതുജനത്തിന്റെ ശ്രദ്ധ മാറാനായി അര്ണാബിനെ ടാർഗറ്റ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker