കണ്ണൂര്‍: തലശേരി പൊന്ന്യത്ത് ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം. സ്ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ രണ്ട് കൈകളും അറ്റതായാണ് വിവരം. ഇദ്ദേഹത്തെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് വിവരം. മാഹി സ്വദേശിയായ റെനീഷിന്റെയാണ് രണ്ട് കൈകളും അറ്റത്. പരുക്കേറ്റ മറ്റൊരാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News