ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നവംബറില്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചിരുന്ന ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കേണ്ടതില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ 65 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുമെന്ന് കമ്മീഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നവംബറിലാകും തെരഞ്ഞെടുപ്പുകള്‍ നടക്കുക.

ഇന്ന് ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗത്തിലായിരുന്നു തീരുമാനം. നവംബര്‍ 29ന് മുന്‍പ് ബിഹാര്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഇതിനൊപ്പം ഉപതെരഞ്ഞെടുപ്പുകളും നടത്തുമെന്നാണ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. തീയതി പിന്നീട് തീരുമാനിക്കും.

സംസ്ഥാനത്തെ ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകളും ഈ പട്ടികയിലുണ്ടെന്നാണ് കരുതുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടുന്ന മണ്ഡലങ്ങളുടെ പട്ടിക കമ്മീഷന്‍ പുറത്തുവിട്ടിട്ടില്ല. ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് സര്‍ക്കാരും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ആവശ്യപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News