ജിദ്ദ: ജിദ്ദയില്‍ ബോംബ് സ്ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്. ഒന്നാംലോക മഹായുദ്ധത്തിന്റെ അവസാനത്തെ അനുസ്മരിപ്പിക്കുന്ന ചടങ്ങിനിടെയാണ് ബോംബ് സ്ഫോടനം ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടസമയത്ത് നിരവധി രാജ്യങ്ങളിലെ പ്രമുഖര്‍ വേദിയിലുണ്ടായിരുന്നു. യൂറോപ്യന്‍ നയതന്ത്രജ്ഞര്‍ പങ്കെടുത്ത അനുസ്മരണത്തില്‍ നിരവധി രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തതായി ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
‘ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാനത്തെ അനുസ്മരിപ്പിക്കുന്ന വാര്‍ഷിക ചടങ്ങ് ജിദ്ദയിലെ അമുസ്ലിം സെമിത്തേരിയിലാണ് സംഘടിപ്പിച്ചത്. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള നിരവധി കോണ്‍സുലേറ്റുകള്‍ ചടങ്ങില്‍ പങ്കെടുത്തു. അതിനിടെയാണ് ബുധനാഴ്ച രാവിലെ ബോംബ് സ്ഫോടനം നടന്നതെന്നും സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്നും മന്ത്രാലയം അറിയിച്ചു.’ഈ ഭീരുത്വവും നീതീകരിക്കാനാവാത്തതുമായ ആക്രമണത്തെ ഫ്രാന്‍സ് ശക്തമായി അപലപിക്കുന്നു’ എന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം ആക്രമണത്തെക്കുറിച്ച് സൗദി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല, സൗദിയിലെ മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.