NationalNews

എബിവിപി ദേശീയ സെക്രട്ടറി നദിയിൽ മുങ്ങിമരിച്ചു

മുംബൈ : എബിവിപി ദേശീയ സെക്രട്ടറി അനികേത് ഒവ്ഹൽ നദിയിൽ മുങ്ങിമരിച്ചു. നന്ദർബാർ പ്രദേശത്ത് വൈകീട്ടോടെയായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം നീന്തുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

നീന്തുന്നതിനിടെ ഒവ്ഹൽ ചുഴിയിൽ അകപ്പെടുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽ അകപ്പെട്ട് കാണാതാവുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഒവ്ഹലിന്റെ മൃതദേഹം കണ്ടെത്തിയത്.

രണ്ട് വർഷം മുൻപാണ് ഒവ്ഹൽ എബിവിപി ദേശീയ സെക്രട്ടറിയായി ചുമതലയേറ്റത്. ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ അദ്ദേഹം സജീവമായി പങ്കെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker