ആയുധങ്ങളുമായി ഒരു ബോട്ട് ശ്രീലങ്കയില്‍ നിന്ന് രാമേശ്വരം ലക്ഷ്യമാക്കി നീങ്ങുന്നു; കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്

ചെന്നൈ: ആയുധങ്ങളുമായി ഒരു ബോട്ട് ശ്രീലങ്കയില്‍ നിന്ന് രാമേശ്വരം ലക്ഷ്യമാക്കി നീങ്ങുന്നെന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് തമിഴ്‌നാടിന്റെയും കേരളത്തിന്റെയും തീരമേഖകളില്‍ സുരക്ഷ ശക്തമാക്കി. ചെന്നൈ, കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കോസ്റ്റ് ഗാര്‍ഡും നിരീക്ഷണം ശക്തമാക്കി. കടലില്‍ പ്രത്യേക പരിശോധനകള്‍ നടത്തുന്നുണ്ട്. തീരത്ത് തന്ത്രപ്രധാന ഇടങ്ങളില്‍ ആയുധധാരികളായ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. തീരമേഖലകളിലേക്കുള്ള പ്രധാന റോഡുകളിലും പരിശോധന ശക്തമാക്കി.

എന്നാല്‍, ഏതു ഭീകരസംഘടനയില്‍പ്പെട്ടവരാണു ബോട്ടിലുള്ളതെന്ന വിവരം ഇനിയും സ്ഥിരികരിച്ചിട്ടില്ല. ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി രാമേശ്വരം തീരത്തേക്ക് ബോട്ട് തിരിച്ചു എന്ന് മാത്രമാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. അടുത്തിടെ, ശ്രീലങ്കയില്‍ നിന്നുള്ള മനുഷ്യക്കടത്ത് സംഘത്തെയും അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെയും ഇന്ത്യന്‍ തീരത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News