കൊച്ചി: കൊച്ചിയില്‍ നിന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ട് കടലില്‍ മുങ്ങി. തമിഴ്‌നാട്ടില്‍ നിന്നുള്ള മുരുകന്‍ തുണെ എന്ന ബോട്ടാണ് ലക്ഷദ്വീപിന് അടുത്ത് വച്ച് മുങ്ങിയത്.
ബോട്ടില്‍ ഉടമയടക്കം എട്ട് പേരാണ് ഉണ്ടായിരുന്നതെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു. ഏപ്രില്‍ 29ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ടത് മൂന്ന് ബോട്ടുകളാണ്. ഇതില്‍ ഒരു ബോട്ടാണ് മുരുകന്‍ തുണെ.
മുരുകന്‍ തുണെ ബോട്ട് കാണാതായ വിവരം ബന്ധുക്കളെ അറിയിച്ചത് മറ്റ് ബോട്ടിലെ തൊഴിലാളികളാണ്. ബോട്ട് മുങ്ങി പോയെന്നാണ് സാറ്റ്‌ലൈറ്റ് ഫോണ്‍ വഴി അറിയിച്ചതെന്ന് മത്സ്യതൊഴിലാളി നാരായണന്‍ മുരുകന്‍ പറഞ്ഞു.
അതേസമയം, ബോട്ടിലെ മൂന്ന് പേരെ രക്ഷപ്പെടുത്തിയതായാണ് സൂചന. രക്ഷപ്പെട്ടവര്‍ ബന്ധുക്കളെ വിളിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. സ്ഥലത്ത് കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

