കൊവിഡ് ബാധിച്ച് മരിച്ചെന്ന് വിധിയെഴുതി; ചിതയിലേക്ക് എടുക്കുന്നതിന് തൊട്ടുമുമ്പ് വയോധിക കണ്ണുതുറന്നു!
മുംബൈ: കൊവിഡ് പോസിറ്റീവ് ആയി മരിച്ചെന്ന് കരുതിയ വൃദ്ധ സംസ്‌കാരത്തിന് തൊട്ടുമുമ്പ് ഉണര്‍ന്നു. മഹാരാഷ്ട്രയിലെ ബാരാമതിയിലാണ് സംഭവം. 72 വയസ്സുള്ള ശകുന്തള ഗൈയിക്വാഡ് എന്ന സ്ത്രീയാണ് ചിതയിലേക്കെടുക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് കണ്ണുതുറന്നത്.
,p>കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് സ്ഥിരീകരിച്ച ശകുന്തള വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചു. സ്വന്തം വാഹനത്തില്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കിടക്ക ലഭിക്കാഞ്ഞതിനാല്‍ കാറിനകത്തുതന്നെ കാത്തിരിക്കേണ്ടിവന്നു.
കുറുച്ചുനേരത്തിന് ശേഷം ശകുന്തളയുടെ ബോധം നഷ്ടപ്പെട്ടു. ഇവര്‍ മരിച്ചെന്ന കണക്കുകൂട്ടലില്‍ വീട്ടുകാര്‍ സംസ്‌കാരത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. വീട്ടില്‍ ചിതയൊരുക്കി ശകുന്തളയെ ദഹിപ്പിക്കാന്‍ ഒരുങ്ങുമ്പോഴാണ് പെട്ടെന്ന് ഇവര്‍ കണ്ണു തുറന്ന് കരയാന്‍ തുടങ്ങിയത്.
ഉടന്‍തന്നെ വീട്ടുകാര്‍ ഇവരെ ആശുപത്രിയിലെത്തിച്ചു. ശകുന്തളയെ പിന്നീട് ബാരാമതിയിലെ സില്‍വര്‍ ജൂബിലി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.