അമരാവതി : ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ ടൂറിസ്റ്റുകള്‍ കയറിയ ബോട്ട് മറിഞ്ഞ് 11 പേര്‍ മരിച്ചു. ഇരുപതിലധികം ആളുകളെ കാണാതായി. 25 പേരെ രക്ഷപ്പെടുത്തി. 29പേര്‍ക്കായി ദുരന്തനിവാരണ സേന തെരച്ചില്‍ തുടരുകയാണ്. 11 ജീവനക്കാരുള്‍പ്പെടെ 63 പേരാണ് ബോട്ടിലുണ്ടായിരുന്നത്. അനുവദിച്ചതിലും കൂടുതല്‍ ആളുകള്‍ കയറിയതാണ് ബോട്ട് മറിയാന്‍ കാരണമെന്നാണ് സൂചന.
ഹൈദരാബാദ്, കാക്കിനട എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News